'ഫൈനല്‍സി'നുശേഷം രജിഷ വിജയൻറെ പുതിയ സ്‌പോർട്സ് ഡ്രാമ 'ഖോ ഖോ' യുടെ ടീസർ പുറത്ത്

 


കൊച്ചി: (www.kvartha.com 06.03.2021) ഫൈനല്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജിഷ വിജയൻ നായികയാവുന്ന പുതിയ ചിത്രം 'ഖോ ഖോ'യുടെ ടീസർ പുറത്തുവന്നു. ചിത്രത്തിൽ സ്‍കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമായാണ് രജിഷ വിജയന്‍ എത്തുന്നത്.

രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്‍റെ സ്പോര്‍ട്‍സ് ഡ്രാമ സ്വഭാവം വിളിച്ചറിയിക്കുന്ന 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.

2017ല്‍ 'ഒറ്റമുറി വെളിച്ചം' എന്ന സിനിമയിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍.

സംവിധായകന്‍ തന്നെ രചനയും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാണം ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ്. രജിഷയ്‌ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

'ഫൈനല്‍സി'നുശേഷം രജിഷ വിജയൻറെ പുതിയ സ്‌പോർട്സ് ഡ്രാമ 'ഖോ ഖോ' യുടെ ടീസർ പുറത്ത്

ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസ്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്, പോസ്റ്റ് പ്രൊഡക്ഷന്‍ മേല്‍നോട്ടം അപ്പു ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതീപ് രവീന്ദ്രന്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, ചമയം റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, വരികള്‍ വിനായക് ശശികുമാര്‍, അദിതി നായര്‍ ആര്‍, അര്‍ജുന്‍ രഞ്ജന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍ എന്നിവരാണ് ഏപ്രിലിൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.

Keywords:  News, Entertainment, Cinema, Film, Actress, Kochi, Malayalam, Kerala, State, Rajisha Vijayan, Sports drama, Kho Kho, Finals, Rajisha Vijayan's new sports drama 'Kho Kho' teaser released after 'Finals'.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia