രജിഷ വിജയന്റെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം 'ഖോ ഖോ' ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു

 



കൊച്ചി: (www.kvartha.com 03.06.2021) കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടിവന്ന രജിഷ വിജയന്റെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം 'ഖോ ഖോ' ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. സംവിധായകന്‍ രാഹുല്‍ റിജി നായരാണ് ഇക്കാര്യം ഫേസ്ബുകിലൂടെ അറിയിച്ചത്. 

സൈന പ്ലേ, സിംപളി സൗത്, ഫില്‍മി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലും ചിത്രം ലഭ്യമാണ്. അതിനാല്‍ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് കാണുകയോ, പ്രചരിക്കുകയോ ചെയ്യരുതെന്ന് സംവിധായകന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രജിഷ വിജയന്റെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം 'ഖോ ഖോ' ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു


2017ല്‍ 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. 

സ്‌കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമാണ് ചിത്രത്തില്‍ രജിഷയുടെ കഥാപാത്രം. 'ഫൈനല്‍സി'നു ശേഷം രജിഷ അഭിനയിക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമയുമാണ് ഇത്. മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Keywords:  News, Kerala, State, Thiruvananthapuram, Entertainment, Cinema, Technology, Business, Finance, Rajisha Vijayan's sports drama 'Kho Kho' streaming in  Amazon Prime
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia