തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിനിമയിലും അവസരങ്ങള്‍ വര്‍ധിച്ചു; ഇടവേളയ്ക്ക് ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും അഭ്രപാളിയിലേക്ക്

 


കൊല്ലം: (www.kvartha.com 29.05.2019) ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചൂടാറുന്നതിന് മുമ്പുതന്നെ കാസര്‍കോട്ടു നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ്മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. സിനിമയില്‍ അവസരം കിട്ടിയ കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചിരിക്കുന്നത്.

'സിംഹം' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോശമല്ലാത്ത വേഷമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും ഉണ്ണിത്താന്‍ പറയുന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും.

 തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിനിമയിലും അവസരങ്ങള്‍ വര്‍ധിച്ചു; ഇടവേളയ്ക്ക് ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും അഭ്രപാളിയിലേക്ക്

ഇതിനോടകം തന്നെ നിരവധി സിനിമയില്‍ ഉണ്ണിത്താന്‍ അഭിനയിച്ചിട്ടുണ്ട്. അമേച്വര്‍, പ്രൊഫഷണല്‍ നാടക നടന്‍, ചലച്ചിത്ര നടന്‍ എന്നീ നിലകളില്‍ അഭിനയരംഗത്ത് ശ്രദ്ധേയനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ദി ടൈഗര്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍, വാസ്തവം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajmohan Unnithan again in cinema, Kollam, News, Politics, Cine Actor, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia