പത്മാവതിനെതിരെയുള്ള പ്രക്ഷോഭം രജപുത്ര കര്‍ണി സേന പിന്‍ വലിച്ചു

 


ജയ്പൂര്‍: (www.kvartha.com 03.02.2018) സഞ് ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിനെതിരെയുള്ള പ്രക്ഷോഭം രജപുത്ര കര്‍ണി സേന പിന്‍ വലിച്ചു. വെള്ളിയാഴ്ചയാണ് സംഘടന ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. ചിത്രം രജപുത്ര വീര്യത്തെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

വെള്ളിയാഴ്ച സംഘടനയിലെ പ്രമുഖര്‍ മുംബൈയിലെ തീയേറ്ററിലെത്തി ചിത്രം കണ്ടുവെന്നും ചിത്രത്തില്‍ രജപുത്രരെ കളങ്കപ്പെടുത്തുന്ന യാതൊന്നുമില്ലെന്ന് വ്യക്തമായെന്നും കര്‍ണി സേനയുടെ മുംബൈ ഘടകം പ്രസിഡന്റായ യോഗേന്ദ്ര സിംഗ് ഖട്ടര്‍ പറഞ്ഞു. ചിത്രം കാണുന്ന രജപുത്രര്‍ക്ക് അഭിമാനം തോന്നുന്നതാണ് ചിത്രത്തിന്റെ കഥാഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മാവതിനെതിരെയുള്ള പ്രക്ഷോഭം രജപുത്ര കര്‍ണി സേന പിന്‍ വലിച്ചു

ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള സീനുകളില്‍ ഒന്നും തന്നെ അശ്ലീലമായിട്ടില്ലെന്ന് ഖട്ടര്‍ പറഞ്ഞു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ ആണ് വേഷമിട്ടത്. ഷാഹിദ് കപൂര്‍, രണ്‍ വീര്‍ സിംഗ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: There is no such objectionable scene between Delhi Sultanate ruler Alauddin Khilji and Queen Padmini of Mewar which hurts the sentiments of Rajputs, he said in a letter, declaring that the Karni Sena takes back their protest and will help the administration to release the film in Rajasthan, Madhya Pradesh, Gujarat as well as across all cinema houses in India.

Keywords: Cinema, Padmaavat, Deepika Padukone
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia