Rakhi Sawant | അമ്മയുടെ ചികിത്സയ്ക്ക് സഹായിക്കുന്നത് മുകേഷ് അംബാനിയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം രാഖി സാവന്ത്
Jan 19, 2023, 12:33 IST
മുംബൈ: (www.kvartha.com) അമ്മയുടെ ചികിത്സക്ക് സഹായിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം രാഖി സാവന്ത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് രാഖിയുടെ മാതാവ്.
അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അതിന് പണം തടസമാകുന്നില്ല. എല്ലാവരും അമ്മയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. നിലവില്‍ ടാറ്റ കാന്‍സര്‍ ഹോസ്പിറ്റലില്‍ ഐസിസിയു യൂനിറ്റിലാണ് രാഖിയുടെ അമ്മ ചികിത്സയില്‍ കഴിയുന്നത്. അമ്മയെ ക്രിതികെയര് ആശുപത്രിയിലേക്ക് മാറ്റുമെന്നും രാഖി അറിയിച്ചു.
നേരത്തെ ആദില്‍ ഖാന് ദുറാനിയുടെ വിവാഹത്തിന്റെ പേരിലും രാഖി സാവന്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അമ്മയുടെ ചികിത്സ സംബന്ധിച്ച വാര്‍ത്തയും പുറത്തുവരുന്നത്.
Keywords: Rakhi Sawant reveals that Mukesh Ambani is helping her with her mother’s treatment, Mumbai, News, Cinema, Actress, Mukesh Ambani, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.