രംഭ കോടതിയോട് പറഞ്ഞു, പ്ലീസ് ഞങ്ങളെ ഒന്നിപ്പിക്കൂ

 


ചെന്നൈ: (www.kvartha.com 07.04.2017) കുടുംബ കോടതിയില്‍ ആളുകള്‍ എത്തുന്നത് തന്റെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെ വേഗം ഒഴിവാക്കി സ്വതന്ത്രരാകാനാണ്. എന്നാല്‍, ഇത് ഒരു വ്യത്യസ്ത കഥ. അതും ഒരു സെലിബ്രിറ്റി തന്നെ. വിവാഹമോചനത്തിനായി സമീപിച്ച താരം ഇപ്പോള്‍ തങ്ങളെ ഒന്നിപ്പിക്കാന്‍ കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. തമിഴിലെ ഗ്ലാമര്‍ താരം രംഭയാണ് ആ സെലിബ്രിറ്റി.

വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടി രംഭയുടെ ഭര്‍ത്താവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചര്‍ച്ചയ്ക്കായി ഇവരെ കോടതി വിളിപ്പിച്ചു. മോചനത്തിനു മുന്നോടിയായുള്ള കൗണ്‍സിലിങ്ങിനും ഇരുവരെയും വിധേയരാക്കി. ഇതോടെയാണ് സംഭവം മാറി മറിഞ്ഞത്. കൗണ്‍സിലിങ്ങിനിടെ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു. അതോടെ വിവാഹ മോചനം വേണ്ട ഒന്നിച്ചാല്‍ മതിയെന്നായി.

രംഭ കോടതിയോട് പറഞ്ഞു, പ്ലീസ് ഞങ്ങളെ ഒന്നിപ്പിക്കൂ

പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രംഭ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ഇന്ദിരാകുമാറിന്റെ വീട്ടുകാരുമായി ചര്‍ച്ചനടത്താനാണ് മദ്രാസ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2010ല്‍ വിവാഹിതരായ രംഭയും ഇന്ദിരാകുമാറും കുറച്ചു നാളുകളായി പിരിഞ്ഞു താമസിക്കുകയായിരുന്നു.

Also Read:

ലോറിയില്‍ രേഖകളില്ലാതെ മണല്‍ക്കടത്ത്; പത്തൊമ്പതുകാരന്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rambha divorce case, surprise twits, chennai, Family, Court, Meeting, News, Cinema, Actress, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia