രംഭയ്ക്ക് മൂന്നാമത്തെ പ്രസവത്തില്‍ ആണ്‍കുഞ്ഞ്

 


ചെന്നൈ: (www.kvartha.com 26.09.2018) മുന്‍ തെന്നിന്ത്യന്‍ നായിക രംഭ വീ​ണ്ടും അ​മ്മ​യാ​യി. ലാ​ന്യ​(7) യ്ക്കും സാ​ഷ​(3)യ്ക്കും പി​ന്നാ​ലെ ഒ​രു ആൺ​കു​ഞ്ഞി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രംഭ ജ​ന്മം നൽ​കി​യ​ത്. ടൊറോണ്ടോ മൗണ്ട്‌സ് സിനായ് ഹോസ്പിറ്റലില്‍ സപ്തംബര്‍ 23ന് ആയിരുന്നു രംഭ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭർ​ത്താ​വ് ഇ​ന്ദ്രൻ പ​ദ്മ​നാ​ഭ​നാ​ണ് ഈ വി​വ​രം ഇൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ഇ​ന്ദ്രൻ പ​റ​യു​ന്നു.

രംഭയ്ക്ക് മൂന്നാമത്തെ പ്രസവത്തില്‍ ആണ്‍കുഞ്ഞ്

മൂ​ന്നാം ഗർ​ഭ​കാ​ലം ആ​ഘോ​ഷ​മാ​ക്കി സീ​മ​ന്ത ച​ട​ങ്ങിൽ നൃ​ത്തം ചെ​യ്യു​ന്ന രം​ഭ​യു​ടെ ചി​ത്ര​ങ്ങൾ വൈ​റ​ലാ​യി​രു​ന്നു. ഭർ​ത്താ​വ് ഇ​ന്ദ്രൻ പ​ദ്മ​നാ​ഭ​നൊ​പ്പ​മു​ള്ള ഗർ​ഭ​കാല ഫോ​ട്ടോ​ക​ളും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വി​വാഹ ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്തോ​ടു വിട പ​റ​ഞ്ഞ് ഭർ​ത്താ​വി​നും മ​ക്കൾ​ക്കു​മൊ​പ്പം കാ​ന​ഡ​യി​ലാ​ണ് താ​മ​സം. 2010 ലാ​യി​രു​ന്നു ബി​സി​ന​സു​കാ​ര​നായ ഇ​ന്ദ്രൻ പ​ദ്മ​നാ​ഭ​നു​മാ​യു​ള്ള രം​ഭ​യു​ടെ വി​വാ​ഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rambha welcomes her third child and it is a boy, chennai, News, Photo, Actress, Baby, Marriage, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia