തീവ്രവാദിയാകാം, പക്ഷേ അറബി സംസാരിക്കുന്ന തീവ്രവാദിയാകണമെന്ന് എന്താണ് നിര്‍ബന്ധം? സിനിമകളില്‍ തീവ്രവാദ കഥാപാത്രങ്ങള്‍ക്ക് ഇസ്ലാമുമായി ബന്ധം ചാര്‍ത്തുന്ന പ്രവണതക്കെതിരെ ആഞ്ഞടിച്ച് ഓസ്കാര്‍ ജേതാവ് റമി മാലിക്; ജെയിംസ് ബോണ്ട് ചിത്രത്തില്‍ അഭിനയിക്കാന്‍ താരം വെച്ചത് ഈ രണ്ട് നിബന്ധനകള്‍
Jul 4, 2019, 18:01 IST
കാലിഫോര്‍ണിയ:(www.kvartha.com 04/07/2019) സിനിമകളില്‍ തീവ്രവാദ കഥാപാത്രങ്ങള്‍ക്ക് ഇസ്ലാമുമായി ബന്ധം ചാര്‍ത്തുന്ന പ്രവണതക്കെതിരെ ഓസ്കാര്‍ ജേതാവും ജെയിംസ് ബോണ്ട് ചിത്രമായ 'ബോണ്ട് 25' ല്‍ വില്ലന്‍ കഥാപാത്രവുമായ രമി മാലിക്. കുറ്റകൃത്യങ്ങളെ ഏതെങ്കിലും മതത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന കഥാപാത്രമാകരുതെന്നാണ് താരത്തിന്റെ നിലപാട്. ജെയിംസ് ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് രണ്ട് നിബന്ധനകള്‍ താന്‍ വെച്ചിരുന്നുവെന്നും അക്കാര്യം ഉറപ്പുവരുത്തിയ ശേഷമാണ് സിനിമയില്‍ അഭിനയിച്ചതെന്നും റമി മാലിക് പറയുന്നു.
കഥാപാത്രം 'അറബി സംസാരിക്കുന്ന തീവ്രവാദിയാകരുത്', 'കുറ്റകൃത്യങ്ങളെ ഏതെങ്കിലും മതത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന കഥാപാത്രമാകരുത്' എന്നീ രണ്ട് കാര്യങ്ങളാണ് കഥാപാത്രം ഏറ്റെടുക്കും മുമ്പ് റമി മാലിക് ഉറപ്പുവരുത്തിയത്. തന്റെ വംശീയ പശ്ചാത്തലം പോസിറ്റീവായി പ്രതിനിധീകരിക്കേണ്ടതുണ്ടെന്ന ബോധ്യമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും റമി മാലിക് പറഞ്ഞു. പുതിയ ജെയിംസ് ബോണ്ട് ചിത്രമായ 'ബോണ്ട് 25' ല്‍ വില്ലനായാണ് റമി മാലിക് എത്തുന്നത്.
ഗംഭീരമാണ് ചിത്രത്തിലെ കഥാപാത്രം. താന്‍ വളരെ ആവേശത്തിലാണ്. തന്റെ കഥാപാത്രം വ്യത്യസ്തനായ തീവ്രവാദിയാണ്. ഈ കഥാപാത്രത്തിന് ഏതെങ്കിലും മതവുമായോ പ്രത്യയശാസ്ത്രവുമായോ ബന്ധമില്ല. 'ഞാന്‍ ഈജിപ്ഷ്യനാണ്, ഈജിപ്ഷ്യന്‍ സംഗീതം കേട്ടാണ് വളര്‍ന്നത്. ഒമര്‍ ശെരീഫിനെ എനിക്കിഷ്ടമാണ്. ഇവരാണ് എന്റെ ആളുകള്‍. ഞാന്‍ ആ സംസ്കാരവുമായും അവിടെയുള്ള മനുഷ്യരുമായും കെട്ടുപിണഞ്ഞുകിടക്കുന്നു.' റമി മാലിക് വിശദമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Cinema, Entertainment,Rami Malek: Bond terrorist 'not driven by religion'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.