രാമലീല റിലീസ്: ദിലീപ് അകത്ത് കിടക്കുമ്പോള്‍ റിലീസ് നടത്തുനെിനെതിരെ നടന്റെ ആരാധകര്‍ രംഗത്ത്, നടന്‍ ചെയ്ത കുറ്റത്തിന് നിര്‍മാതാവ് എന്തിന് നഷ്ടം സഹിക്കണമെന്ന് എതിര്‍പക്ഷം
Sep 22, 2017, 14:54 IST
കൊച്ചി: (www.kvartha.com 22/09/20217) ജനപ്രിയന്റെ രാമലീല റിലീസിനെ ചൊല്ലി മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായി. നായകന്‍ ദിലീപ് ജയിലില്‍ കിടക്കുമ്പോഴുള്ള റിലീസ്അനവസരത്തിലാണെന്നാണ് സിനിമരംഗത്തെ മൊത്തം വിലയിരുത്തല്‍. 28നാണ് ചിത്രം റിലീസ് ചെയ്യുക. ദിലീപിന്റെ ശത്രുപക്ഷത്തുള്ള നിര്‍മാതാവ് ലിബര്‍ട്ടി ബഷീറും ഒപ്പമുള്ള ചിലരും സിനിമയുടെ റിലീസിനെ അനുകൂലിച്ച് രംഗത്തിറങ്ങി കഴിഞ്ഞു. ദിലീപ് നടന്‍ മാത്രമാണെന്നും കോടികള്‍ മുടക്കിയ നിര്‍മാതാവ് എന്തു പിഴച്ചെന്നുമാണു ബഷീറിന്റെ ചോദ്യം. ഇപ്പോഴാണ് ഈ സിനിമ റിലീസ് ചെയ്യാന്‍ പറ്റിയ സമയമെന്നാണ് ബഷീറിന്റെ പക്ഷം.
മാസങ്ങള്‍ കഴിഞ്ഞാണ് റിലീസെങ്കില്‍ ഒരുപക്ഷേ വിജയസാധ്യത കുറഞ്ഞേക്കും. ചിത്രം വന്‍വിജയം നേടിയാല്‍ ദിലീപിന്റെ ജനപ്രീതി കൂടും. പക്ഷേ, അതുകൊണ്ടൊന്നും നടി ആക്രമിക്കപ്പെട്ട കേസ് ദുര്‍ബലമാകില്ലെന്നും ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ ഇല്ലാതാകില്ലെന്നും ബഷീര്‍ പറഞ്ഞു. വിവാദങ്ങള്‍ ഒരു കോടി രൂപയുടെ പരസ്യം കൊടുക്കുന്നതിനേക്കാള്‍ പ്രചാരണം രാമലീലയ്ക്കു നല്‍കിയെന്നും ബഷീര്‍.
ദിലീപിന്റെ അറസ്റ്റും സിനിമാ റിലീസുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞു. നടനും സംവിധായകനും അടക്കമുള്ളവര്‍ക്കു പ്രതിഫലം ലഭിച്ചു. പടം പുറത്തുവന്നാലേ നിര്‍മാതാവിനു നേട്ടമുള്ളൂ. അതിനവസരമൊരുക്കണമെന്നും ബൈജു പറഞ്ഞു. സിനിമ, സിനിമയുടെ വഴിക്കു നടക്കട്ടെയെന്നായിരുന്നു സിനിമയിലെ വനിതാക്കൂട്ടായ്മയുടെ സംഘാടകരിലൊരാളായ നടി സജിത മഠത്തിലിന്റെ വാക്കുകള്‍.
ആരോപണ വിധേയനായ നടന്റെ സിനിമ കാണാനോ കാണാതിരിക്കാനോ ഞങ്ങളാരും പറയുന്നില്ല. എന്നാല്‍, ചിത്രം കാണാതിരിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് അതിനുള്ള ഉത്തരവും പറയാനുണ്ടാകും. അത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാമെന്നും സജിത പറഞ്ഞു. അതേ സമയം പുലിമുരുകനില്‍ നിന്നുള്ള വലിയ ചുവടുമാറ്റമാണു രാമലീല എന്ന രാഷ്ട്രീയ ത്രില്ലറെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. ഒരുമാസത്തോളമേ റിലീസ് വൈകിയുള്ളൂ. 150 തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും ടോമിച്ചന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Cinema, Arrest, Entertainment, News, Kerala, Dileep, Producer, Ramleela' release: Different views in cinema field.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.