(www.kvartha.com 06.04.2014) ബോളിവുഡിലെ മിന്നുംതാരം രണ്‍ബീര്‍ കപൂറിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞ് ആലിയ ഭട്ട്. രണ്‍ബീറിനെ വിവാഹം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതായും ഹിന്ദി സിനിമയിലെ പുതിയ സെന്‍സേഷനായ യുവ സുന്ദരി ആലിയ ഭട്ട് വ്യക്തമാക്കി. സംവിധായകന്‍ കരണ്‍ ജോഹറിന്റെ സ്റ്റാര്‍ പ്ലസ് ചാനലിലെ ഷോയായ 'കോഫി വിത്ത് കരണ്‍' എന്ന അഭിമുഖത്തിലാണ് ഈ 21കാരി തന്റെ പ്രണയരഹസ്യം പങ്കുവെച്ചത്.
രണ്‍ബീറിന്റെ അമ്മ നീതു കപൂറോ, ഗേള്‍ഫ്രണ്ട് കത്രീനാ കൈഫോ ഇക്കാര്യം അറിയുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ മനസിലുള്ളത് എല്ലാവര്‍ക്കും അറിയാമെന്നും ആലിയ പറഞ്ഞു. ഇക്കാര്യം രണ്‍ബീറിനോടൊഴികെ മറ്റാരോടും പറയാന്‍ തനിക്ക് യാതൊരുവിധ പേടിയില്ലെന്നുമായിരുന്നു ആലിയയുടെ പ്രതികരണം.
കരണ്‍ ജോഹറിന്റെ 'സ്റ്റുഡന്‍ഡ് ഓഫ് ദ ഇയര്‍' എന്ന ചിത്രത്തിലൂടെയാണ് ആലിയ തന്റെ കരിയര്‍ ആരംഭിച്ചത്. അവസാനം പുറത്തിറങ്ങിയ ആലിയയുടെ രണ്ടാമത്തെ ചിത്രം 'ഹൈവേ'യും അതിലെ ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു. ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ 'ടു സ്‌റ്റേറ്റ്‌സി'ന്റെ ചലച്ചിത്രാവിഷ്‌ക്കാരമായ ആലിയയുടെ അടുത്ത ചിത്രവും ആരാധകര്‍ക്ക് വന്‍ പ്രതീക്ഷകളുണര്‍ത്തുന്നതാണ്. സ്റ്റുഡന്‍ഡ് ഓഫ് ദ ഇയറിലെ തന്റെ സഹതാരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയോടും വരുണ്‍ ധവാനോടും വെറും സൗഹൃദം മാത്രണ് ഉള്ളതെന്നും ആലിയ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.