(www.kvartha.com 22.03.2016) കത്രീന- രണ്‍ബീര്‍ ബന്ധം തകര്‍ന്നത് ആരാധകര്‍ ഏറെ വിഷമത്തോടെയാണ് കണ്ടത്. കത്രീനയ്ക്ക് ശേഷം ആരാകും രണ്‍ബീറിന്റെ കാമുകിയെന്ന് ഉറ്റുനോക്കുകയായിരുന്ന പാപ്പരാസികള്‍ക്ക് മുന്നില്‍ കഴിഞ്ഞദിവസമാണ് ആ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.
കത്രീനയുമായി പിരിഞ്ഞ ശേഷം മാധ്യമങ്ങളുടെ മുന്നില്‍പോലും രണ്‍ബീര്‍ പ്രത്യക്ഷപ്പെടാറില്ല. അതിനിടെയാണ് കഴിഞ്ഞദിവസം ഒരു പെണ്‍കുട്ടിയെ ആലിംഗനം ചെയ്യുന്ന രണ്‍ബീറിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്.
കരണ്‍ ജോഹറിന്റെ മാതാവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ എടുത്ത ചിത്രമായിരുന്നു അത്. ചിത്രം പുറത്തായതിന് ശേഷം ആ പെണ്‍കുട്ടി ആരെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ബോളിവുഡ് ആരാധകര്‍. എന്നാല്‍ അത് രണ്‍ബീറിന്റെ കാമുകിയൊന്നുമായിരുന്നില്ല. മറിച്ച് പിറന്നാള്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമ പ്രവര്‍ത്തകയായിരുന്നു അത്. രണ്‍ബീറിന്റെ കടുത്ത ആരാധിക കൂടിയാണ് ഈ പെണ്‍കുട്ടി. സുഹൃത്തുക്കളിലാരോ എടുത്ത ചിത്രമാണ് ട്വിറ്ററിലൂടെ ബിടൗണില്‍ ചര്‍ച്ചയായത്.

Also Read:
ദേലംപാടിയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന വിദേശ മദ്യവുമായി യുവതി അറസ്റ്റില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.