എംടിയുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിര്‍മിക്കും; ബി ആര്‍ ഷെട്ടി
Oct 30, 2018, 16:46 IST
കൊച്ചി: (www.kvartha.com 30.10.2018) എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിര്‍മിക്കുമെന്ന് നിര്‍മാതാവ് ബി.ആര്‍. ഷെട്ടി. എന്നാല്‍ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും അറിയിച്ച ബി.ആര്‍. ഷെട്ടി സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാര്‍ മേനോനെ നീക്കുമെന്ന സൂചനയും നല്‍കി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
'തിരക്കഥ തനിക്ക് തിരികെ വേണമെന്ന ആവശ്യത്തില്‍ തന്നെ എം.ടി ഉറച്ചു നില്‍ക്കുകയാണ്. ഇനി രണ്ടാമൂഴം എന്ന സിനിമയ്ക്കു വേണ്ടി എം.ടിയുമായി സഹകരിക്കില്ല. ആ തിരക്കഥയില്‍ ഒരു ചിത്രം ചെയ്യുന്നതിനായി കോടതി വ്യവഹാരങ്ങളിലും വിവാദങ്ങളിലും പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'. എന്നും ഷെട്ടി പറയുന്നു.
'1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാന്‍ തയാറാണ്. മഹാഭാരതം സിനിമയായി കാണണം. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ ആ സിനിമ പൂര്‍ത്തിയാകണമെന്നാണ് ആഗ്രഹം. ഇതിഹാസത്തിലെ പ്രധാന ഭാഗങ്ങളൊന്നും വിട്ടുപോകാതെ എക്കാലവും ഓര്‍മിക്കപ്പെടുന്ന ബ്രഹ്മാണ്ഡസിനിമയാകണം. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. വിദേശഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും' എന്നും ഷെട്ടി പറഞ്ഞു.
'മഹാഭാരതം എന്റെ സ്വപ്നപദ്ധതിയാണ്. മഹാഭാരതത്തെക്കുറിച്ചുള്ള ഒരു സിനിമ നിര്‍മിക്കുക തന്നെ ചെയ്യും'ഷെട്ടി പറഞ്ഞു. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ സംവിധായകനാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയാറായില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ മഹാഭാരതത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2020ല്‍ സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള വമ്പന്‍ താരങ്ങളെയാണ് പരിഗണിക്കുന്നത്. മുന്‍നിരയിലുള്ള സാങ്കേതികവിദഗ്ദ്ധരും അണിനിരക്കും.'
എം.ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആധാരമാക്കി സിനിമ നിര്‍മിക്കും എന്നായിരുന്നു ബി.ആര്‍ ഷെട്ടിയുടെ ആദ്യ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം നീണ്ടുപോയതോടെ അതൃപ്തി അറിയിച്ച് എം.ടി രംഗത്തുവരികയും തിരക്കഥ തിരികെ ആവശ്യപ്പെടുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Randamoozham Producer BR Shetty Confirms That He Won't Join With MT Vasudevan Nair, Kochi, News, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.