'ഭര്‍ത്താവിനെ ഹണിട്രാപ്പില്‍ കുടുക്കിയ ചതിച്ചീ'; രസകരമായ സംഭാഷണത്തോടു കൂടി ഡ്രാമയുടെ ടീസര്‍ ഇറങ്ങി

 


(www.kvartha.com 26.10.2018) രഞ്ജിത്ത്- മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. രസകരമായൊരു സംഭാഷണത്തോട് കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്ന ആശ ശരത്തിനെയും ടീസറില്‍ കാണാം.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡ്രാമ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലണ്ടന്‍ ആണ്. നിരഞ്ജ്, മണിയന്‍പിള്ള, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ബൈജു, കനിഹ, ബേബി ലാറ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

  'ഭര്‍ത്താവിനെ ഹണിട്രാപ്പില്‍ കുടുക്കിയ ചതിച്ചീ'; രസകരമായ സംഭാഷണത്തോടു കൂടി ഡ്രാമയുടെ ടീസര്‍ ഇറങ്ങി

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍.

എഡിറ്റിങ് പ്രശാന്ത് നാരായണന്‍. വര്‍ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലിപാഡ് മോഷന്‍ പിക്‌ച്ചേഴ്‌സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില്‍ മഹാ സുബൈറും, എം.കെ. നാസറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നവംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

Keywords: Ranjith – Mohanlal team’s Drama teaser 2 is out; Watch it here,Cinema, Entertainment, Mohanlal, Director, Released, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia