Rashmika Mandanna | ഇനി സ്റ്റേജുകളില്‍ 'സാമി സാമി' എന്ന ഗാനത്തിന് ചുവട് വയ്ക്കില്ലെന്ന് നടി രശ്മിക മന്ദാന; തീരുമാനത്തിന് പിന്നിലെ കാരണം ഇത്
Mar 22, 2023, 11:25 IST
ചെന്നൈ: (www.kvartha.com) ഇനി പിഷ്പയിലെ 'സാമി സാമി' കളിക്കില്ലെന്ന് തെന്നിന്‍ഡ്യന്‍ പ്രിയതാരം രശ്മിക മന്ദാന. സ്റ്റേജുകളില്‍ ഈ ഗാനത്തിന് ചുവട് വയ്ക്കില്ലെന്ന് താരം സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഭാവിയില്‍ ഈ ഗാനത്തിന് ചുവട് വയ്ക്കാതിരിക്കാനുള്ള കാരണവും താരം ട്വിറ്ററില്‍ വ്യക്തമാക്കുന്നുണ്ട്.
കുറെയേറെ തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞെന്നും പ്രായമാകുമ്പോള്‍ നടുവേദന വരുമെന്നും നടി പറയുന്നു. ട്വിറ്ററില്‍ ആസ്ക് മി എനിതിങ് എന്ന സെക്ഷനില്‍ ആരാധകന്റെ ചോദ്യത്തോടായിരുന്നു താരത്തിന്റെ മറുപടി.
നേരിട്ട് കാണുമ്പോള്‍ താരത്തിനൊപ്പം സാമി സാമി പാട്ടിന് ചുവടുവെയ്ക്കാന്‍ പറ്റുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?' എന്നായിരുന്നു രശ്മിക ആരാധകന് നല്കിയ മറുപടി.
മലയാളം സിനിമകള്‍ ഇഷ്ടമാണോ, എന്നാണ് അഭിനയിക്കുക എന്ന ആരാധകന്റെ ചോദ്യത്തിന് മലയാളം സിനിമകള്‍ അത്രയ്ക്കും ഇഷ്ടമാണെന്നായിരുന്നു താരത്തിന്റെ മറുപടി.
2021 ഡിസംബറില്‍ പുഷ്പയുടെ റിലീസിന് ശേഷം നിരവധി വേദികളില്‍ രശ്മിക തന്നെ പാട്ടിന് ചുവടുകള്‍ വെച്ചിരുന്നു. 550 മില്യന്‍ വ്യൂസ് ആണ് യൂട്യൂബില്‍ മാത്രം സാമി സാമി പാട്ടിനുള്ളത്.
Keywords: News, National, India, chennai, Dance, Song, Actress, Cinema, Entertainment, Twitter, YouTube, Social-Media, Rashmika Mandanna no longer wants to do Saami Saami step, says 'I will have issues with my back'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.