നിര്‍മാതാവ് ആര്‍ ബി ചൗധരിക്കെതിരെ പൊലീസില്‍ പരാതി നല്‍കി നടന്‍ വിശാല്‍; പണം നല്‍കിയിട്ടും പണയ വസ്തുവായ വീടിന്റെ ആധാരവും മറ്റു രേഖകളും തിരികെ നല്‍കിയില്ലെന്ന് ആരോപണം
Jun 10, 2021, 15:46 IST
ചെന്നൈ: (www.kvartha.com 10.06.2021) വിശ്വാസവഞ്ചന കാണിച്ചുവെന്നാരോപിച്ച് നിര്‍മാതാവ് ആര്‍ ബി ചൗധരിക്കെതിരെ പൊലീസില്‍ പരാതി നല്‍കി നടന്‍ വിശാല്‍. വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ആര്‍ ബി ചൗധരിയില്‍ നിന്ന് പണം വാങ്ങിയിരുന്നു. ഇരുമ്പു തിരൈ എന്ന സിനിമയുടെ നിര്‍മാണത്തിനായാണ് വായ്പ വാങ്ങിയത്.
സ്വന്തം വീടാണ് വിശാല്‍ പണയത്തിന് ഈടായി നല്‍കിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും മറ്റു രേഖകളും തിരികെ നല്‍കിയില്ലെന്ന് പരാതിയില്‍ വിശാല്‍ ആരോപിക്കുന്നു. പണം നല്‍കി രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. പിന്നീട് അവ കാണാനില്ലെന്നാണ് പറഞ്ഞതെന്ന് വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ടി നഗര്‍ അസിസ്റ്റന്റ് പൊലീസ് കമിഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയത്. നടന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Keywords: RB Chowdhary responds to Vishal's allegation and police complaint, Chennai, News, Cinema, Actor, Complaint, Cheating, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.