ഡിജിറ്റല്‍ റിലീസിങ്; ജയസൂര്യയുടെ ചിത്രം തീയേറ്ററുകളില്‍ കാണില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

 


തലശേരി: (www.kvartha.com 16.05.2020) ബോളിവുഡിന് പിന്നാലെ സിനിമകളുടെ ഡിജിറ്റല്‍ റിലീസിനെ എതിര്‍ത്ത് ചലച്ചിത്ര നിര്‍മാതാവായ ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ തന്റെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചത്. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച പോലുമില്ലാതെയാണ് വിജയ് ബാബു സിനിമ ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് സിനിമാ വ്യവസായത്തോട് കാണിച്ച ചതിയും അനീതിയുമാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും തലശേരി ലിബര്‍ട്ടി പാരഡൈസ് തിയേറ്റര്‍ ഉടമ കൂടിയായ ലിബര്‍ട്ടി ബഷീര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പ്രതികരിച്ചു.

കൊവിഡ് ഒരിക്കലും അവസാനിക്കാതിരിക്കില്ലല്ലോ, തിയറ്ററുകള്‍ എന്ന് തുറക്കുന്നോ, അന്ന് മുതല്‍ ജയസൂര്യയുടെയോ, വിജയ് ബാബുവിന്റെയോ ഒറ്റ ചിത്രം പോലും തീയറ്ററില്‍ കളിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെയും മറ്റ് സിനിമാ സംഘടനകളുടെയും പിന്തുണ ഉണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ അവകാശപ്പെട്ടു.

ഡിജിറ്റല്‍ റിലീസിങ്; ജയസൂര്യയുടെ ചിത്രം തീയേറ്ററുകളില്‍ കാണില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണത്തില്‍ നിന്ന്:

ചലച്ചിത്ര സംഘടനാ പ്രതിനിധികളോടും, ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ നിര്‍മ്മാതാക്കളോടും ഈ വിഷയം സംസാരിച്ചിരുന്നു. ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാടിനൊപ്പമാണ്. കൊവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് കേരളത്തിലെ തിയറ്റുകള്‍ അടച്ചുപൂട്ടിയിട്ട് 67 ദിവസം കഴിഞ്ഞു. ഏതാണ്ട് ഇത്രനാള്‍ തന്നെ സിനിമയും സ്തംഭനത്തിലാണ്. ലോക് ഡൗണില്‍ തിയറ്ററുകളില്‍ നിന്ന് എടുത്തുമാറ്റിയ സിനിമകളുണ്ട്, കപ്പേളയും ഫോറന്‍സികും കോഴിപ്പോരും ഉള്‍പ്പെടെ. ആ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്താല്‍ പ്രശ്നമില്ല.

ചലച്ചിത്ര വ്യവസായം മൊത്തമായി ഒരു പ്രതിസന്ധിയിലാകുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ അവരുടെ സിനിമയ്ക്ക് സമാന്തര വിപണി ഉണ്ടാക്കി സിനിമ ഡിജിറ്റല്‍ റിലീസ് ചെയ്യുന്നത് മലയാള സിനിമയോട് നടത്തുന്ന കൊടും ചതിയാണ്. സൂഫിയും സുജാതയും എന്ന സിനിമയുടെ നിര്‍മാതാവ് വിജയ് ബാബു തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ച് വിജയം നേടിയ നിര്‍മാതാവാണ്. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ ബദല്‍ മാര്‍ഗ്ഗം തേടിപ്പോകുന്നത് നീതി കേടാണ്.

ജയസൂര്യ അല്ല മലയാളത്തിലെ എത്ര വലിയ താരമായാലും തിയറ്ററുകളെ ഒഴിവാക്കി റിലീസുമായി മുന്നോട്ട് പോയാല്‍ അവരുടെ സിനിമകള്‍ തീയറ്ററില്‍ കളിക്കില്ലെന്നാണ് തീയറ്ററുടമകളുടെ തീരുമാനം. ഇക്കാര്യത്തില്‍ കേരളത്തിലെ തിയറ്ററുകള്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Keywords:  Thalassery, News, Kerala, Cinema, Entertainment, Jayasurya, Vijay Babu, Liberty BasheerReleased, Facebook, Theater, Release Of Sufiyum Sujathayum Jayasurya Vijay Babu; liberty basheer response
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia