ന്യൂഡെല്‍ഹി: (www.kvartha.com 01.09.2016) രാജ്യത്തെ മുന്‍നിര ടെലികോം കമ്പനി റിലയന്‍സ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചു. കുറഞ്ഞ നിരക്കുകളാണ് ജിയോ 4ജിയുടെ പ്രത്യേകത. മുകേഷ് അംബാനിയാണ് ജിയോ ഓഫര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡേറ്റാ താരീഫാണ് ജിയോയുടേതെന്നാണ് കമ്പനി ചെയര്‍മാന്‍ കൂടിയായ മുകേഷിന്റെ അവകാശവാദം. 50 രൂപയ്ക്ക് ഒരു ജിബി ഡേറ്റ എന്ന ആകര്‍ഷകമായ ഓഫറാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്.
ഡാറ്റ ചാര്‍ജ് നല്‍കുമ്പോള്‍ വോയ്‌സ് കോള്‍ മെസ്സേജ് സൗജന്യം, ഇന്ത്യയില്‍ എല്ലായിടത്തും റോമിങ്ങ് ചാര്‍ജ് സൗജന്യം തുടങ്ങിയ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമ, സംഗീതം, ചാനലുകള്‍ എന്നിവയുടെ ജിയോ ആപ്പ് ഡിസംബര്‍ വരെ സൗജന്യം.
അടുത്ത തിങ്കളാഴ്ച മുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ജിയോ സിം ലഭിക്കു. നേരത്തെ പ്രഖ്യാപിച്ച താരീഫുകള്‍ ഡിസംബര്‍ 31 വരെ നിലനില്‍ക്കും.
ഫ്രീ വെല്‍കം ഓഫര്‍ പ്രഖ്യാപനമാണ് അംബാനി നടത്തിയത്. കുറഞ്ഞ സമയത്തിനിടെ 10
കോടി വരിക്കാരെ സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ ഡേറ്റാ രംഗത്ത് ജിയോ വിപ്ലവം സൃഷ്ടിക്കുമെന്നാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഡിജിറ്റല്‍ ലൈഫിന്റെ ഓക്‌സിജനാണ് ഡേറ്റയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത തിങ്കളാഴ്ച മുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ജിയോ സിം ലഭിക്കു. നേരത്തെ പ്രഖ്യാപിച്ച താരീഫുകള്‍ ഡിസംബര്‍ 31 വരെ നിലനില്‍ക്കും.
ഫ്രീ വെല്‍കം ഓഫര്‍ പ്രഖ്യാപനമാണ് അംബാനി നടത്തിയത്. കുറഞ്ഞ സമയത്തിനിടെ 10
Keywords: Reliance Jio Tariffs: Rs. 50 for 1GB 4G Data, All Voice Calls and Roaming Free, Music, Mukesh Ambani, Technology, New Delhi, Cinema, Channel, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.