സ്വന്തം സിനിമ കാണാന്‍ ബുര്‍ഖയണിഞ്ഞ് തിയറ്ററിലെത്തി നടി സായ് പല്ലവി; സ്‌ക്രീനില്‍ അഭിനയിച്ച് തകര്‍ക്കുന്ന നായികയാണ് തൊട്ടടുത്തിരുന്ന് സിനിമ കാണുന്നതെന്ന് തിരിച്ചറിയാതെ പ്രേക്ഷകര്‍, വീഡിയോ വൈറല്‍
Dec 30, 2021, 16:23 IST
ഹൈദരാബാദ്: (www.kvartha.com 30.12.2021) വേഷം മാറി തിയറ്ററിലെത്തി തന്റെ സിനിമ കണ്ടിറങ്ങിയ തെന്നിന്ത്യന്‍ നടി സായ് പല്ലവി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം താരം സിനിമ കാണാന്‍ വന്നതും പോയതുമൊന്നും അടുത്തിരുന്ന പ്രേക്ഷകര്‍ അറിഞ്ഞില്ലെന്നതാണ് ഇപ്പോള്‍ അമ്പരിപ്പിക്കുന്നത്. നടി തിയറ്ററിലേക്ക് വരുന്നതും സിനിമ കാണുന്നതും തിരിച്ചിറങ്ങുന്നതുമായ വീഡിയോ സമൂഹമാധ്യമത്തിലും വൈറലാവുകയാണ്.
തന്റെ പുതിയ സിനിമയായ 'ശ്യാം സിന്‍ഹ റോയി' കാണാനാണ് താരം വേഷം മാറി തിയറ്ററിലെത്തിയത്. ഹൈദരാബാദിലെ ശ്രിരാമുലു തിയറ്ററില്‍ രാത്രിയിലെ പ്രദര്‍ശനത്തിനാണ് സായ് പല്ലവി എത്തിയത്. ബുര്‍ഖയണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും സ്‌ക്രീനില്‍ അഭിനയിച്ച് തകര്‍ത്ത നായികയാണ് തൊട്ടടുത്തിരുന്ന് സിനിമ കണ്ടതെന്ന് ആരും തിരിച്ചറിഞ്ഞില്ല.
ഡിസംബര്‍ 24 നാണ് നാനി നായകനായ ശ്യാം സിന്‍ഹ റോയി തിയറ്ററിലെത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമയില്‍ സായ് പല്ലവിക്ക് പുറമെ മഡോണ സെബാസ്റ്റിയനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തില്‍ പ്രേമം എന്ന സിനിമയിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ് സായ് പല്ലവി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരത്തിന് ഏറെ ആരാധകരുണ്ട്.
Keywords: News, National, India, Hyderabad, Actress, Cinema, Video, Social Media, Entertainment, Sai Pallavi secretly watches Shyam Singha Roy in theatre wearing 'burqa'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.