ചെന്നൈ: (www.kvartha.com 14.03.2016) പ്രശസ്ത തമിഴ് സിനിമാ- സീരിയല്‍ താരം സായി പ്രശാന്തിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ചെന്നൈ ഗംഗാനഗറിലെ വീട്ടില്‍ ഞായറാഴ്ചയാണ് സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. നിവിന്‍പോളി നായകനായ നേരം എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്ത സായി സീരിയലുകളിലും സിനിമകളിലും സജീവമായിരുന്നു.
അതേസമയം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. മാനസിക സമ്മര്‍ദം മൂലമാകാം
മരണമെന്നാണ് പോലീസ് പറയുന്നത്. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയ സായി മൂന്ന് മാസം മുന്‍പാണ് രണ്ടാമത് വിവാഹം കഴിച്ചത്.
തമിഴ് സീരിയലുകളിലെ സജീവ സാന്നിധ്യമായ സായി പത്തോളം സിനിമകളിലും വേഷമിട്ടിരുന്നു. നേരത്തിന്റെ തമിഴ് പതിപ്പിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്തിനം പാര്‍ താനെ, തെഗിടി, വാടാക്കറി തുടങ്ങിവയാണ് പ്രധാനചിത്രങ്ങള്‍. തമിഴ് ചാനലില്‍ അവതാരകനായി രംഗത്തെത്തിയ സായി നിരവധി റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു.
Keywords: Sai Prashanth of Neram and Vadacurry fame commits suicide, chennai, Actor, Cinema, Entertainment, National.

Also Read:
വഴികാണിച്ച് മുന്നില്‍ പോവുകയായിരുന്ന ബൈക്കില്‍ ബോര്‍വെല്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
Keywords: Sai Prashanth of Neram and Vadacurry fame commits suicide, chennai, Actor, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.