ഡി സിനിമാസ് അടച്ചുപൂട്ടിയത് വ്യക്തമായ കാരണങ്ങളില്ലാതെ; തുറക്കും വരെ നിരാഹാരസമരം പ്രഖ്യാപിച്ച് സലിം ഇന്ത്യ, പിന്തുണയുമായി ലാല്‍ ജോസ് അടക്കമുള്ള പ്രമുഖര്‍
Aug 9, 2017, 15:23 IST
ചാലക്കുടി: (www.kvartha.com 09.08.2017) നടന് ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡി സിനിമാസ് തിയറ്റര്‍ അടച്ചുപൂട്ടിയതിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ച് സലിം ഇന്ത്യ. മതിയായ ലൈസന്‍സ് ഇല്ലാതെയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ട് ചാലക്കുടി നഗരസഭയാണ് തിയറ്റര്‍ അടച്ചുപൂട്ടിയത്. ഇതിനെതിരെയാണ് യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് സലിം ഇന്ത്യ നിരാഹാരസമരം നടത്തുന്നത്. തിയറ്റര്‍ തുറക്കുംവരെ ചാലക്കുടി മുനിസിപ്പല്‍ ഓഫീസിനുമുന്നില്‍ നിരാഹാരസമരം നടത്തുമെന്നാണ് സലിം അറിയിച്ചത്. സംവിധായകന് ലാല്‍ജോസ് അടക്കമുള്ള പ്രമുഖര്‍ സലിമിനു പിന്തുണയുമായി എത്തിയിട്ടുണ്ട്.
തിയറ്റര്‍ അടപ്പിച്ചത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്ന പേരിലാണ് പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് സലിം നിരാഹാരം തുടങ്ങി. ചാലക്കുടി നഗരസഭക്ക് മുന്പില് ശയന പ്രദക്ഷിണം നടത്തിയാണ് സലിം തന്റെ പ്രതിഷേധ സമരം ആരംഭിച്ചത്.
അതിനിടെ ഡി സിനിമാസ് തിയറ്റര്‍ നഗരസഭ അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന് അനൂപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിധി നടന് അനുകൂലമായി വന്നിരിക്കയാണ്. ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ അടച്ചു പൂട്ടിയ നഗരസഭാ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ലൈസന്‍സ് റദ്ദാക്കാന്‍ ചാലക്കുടി നഗരസഭയ്ക്ക് അധികാരമില്ലെന്നും തിയറ്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്നും ഉത്തരവിലൂടെ അറിയിച്ചു.
തിയറ്റര്‍ പൂട്ടാന്‍ നഗരസഭാ കൗണ്‍സില്‍ എടുത്ത തീരുമാനം നിയമപരമല്ലെന്നും നിയമാനുസൃതമായ എല്ലാ അനുമതികളോടും കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി കണ്ടെത്തി. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് തിയറ്റര്‍ അടച്ചു പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടതെന്നും കോടതി നിരീക്ഷിച്ചു. ലൈസന്‍സ് വ്യവസ്ഥയുടെ ചട്ടലംഘനമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ ഡി സിനിമാസിനു തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. നഗരസഭാ കൗണ്‍സിലിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരമില്ലെന്നും മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ലൈസന്‍സ് അനുവദിച്ച സ്ഥാപനം പൂട്ടാന്‍ സെക്രട്ടറിക്കു മാത്രമേ അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി.

Also Read:
പോലീസ് ക്വാര്‍ട്ടേഴ്സില്‍ തീപിടുത്തം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Salim India hunger strike for Dileep's D Cinemas shut down process, Chalakudy, News, High Court of Kerala, Criticism, Municipality, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.