താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നത് ജൂഹി ചൗളയെ; പക്ഷെ പിതാവ് നല്‍കിയ ആ മറുപടിയില്‍ ഇന്നും ദു:ഖം, മനസുതുറന്ന് സല്ലു

 


മുംബൈ: (www.kvartha.com 23.07.2018) താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നത് ജൂഹി ചൗളയെ, പക്ഷെ പിതാവ് നല്‍കിയ ആ മറുപടിയില്‍ ഇന്നും ദു:ഖം. മനസുതുറന്ന് ബോളിവുഡിന്റെ മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍. ഒരു ചാറ്റ് ഷോയ്ക്കിടെയാണ് സല്ലു ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആരാണെന്ന് ചോദിച്ചു കഴിഞ്ഞാല്‍ സല്‍മാന്‍ ഖാന്‍ എന്ന പേരല്ലാതെ മറ്റൊരു ഉത്തരമുണ്ടാകില്ല.

പല താരസുന്ദരികളുടേയും പേര് സല്ലുവിന്റെ പേരിനൊപ്പം ചേര്‍ത്ത് വായിച്ചിരുന്നു. എന്നാല്‍ അവരില്‍ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് ഒരാളെ മാത്രമാണെന്നാണ് സല്‍മാന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ജൂഹി ചൗളയാണ് തന്റെ മനം കവര്‍ന്ന സുന്ദരിയെന്ന് വെളിപ്പെടുത്തിയ സല്ലു ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു അവരുടേതെന്നും വ്യക്തമാക്കി.

താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നത് ജൂഹി ചൗളയെ; പക്ഷെ പിതാവ് നല്‍കിയ ആ മറുപടിയില്‍ ഇന്നും ദു:ഖം, മനസുതുറന്ന് സല്ലു

ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും 'നോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും സല്‍മാന്‍ പറഞ്ഞു. എന്നാല്‍ ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിരുന്നില്ലെന്നും സല്‍മാന്‍ പറയുന്നു.

പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയില്‍ പോലും ഒന്നിക്കാത്തതിന്റെ കാരണം ജൂഹി തന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണെന്നും സല്‍മാന്‍ തുറന്നുപറഞ്ഞു. 1995ല്‍ വ്യവസായിയായ ജയ് മെഹ്ത്തയെയാണ് ജൂഹി വിവാഹം കഴിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Salman Khan really wanted to marry Juhi Chawla at one time, but then this happened, Mumbai, News, Bollywood, Actress, Salman Khan, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia