താരജോഡികളായ സമാന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നുവോ? ദമ്പതികള്‍ കുടുംബകോടതിയെ സമീപിച്ചതായി റിപോര്‍ട്
Sep 11, 2021, 17:35 IST
ചെന്നൈ: (www.kvartha.com 11.09.2021) തെന്നിന്ത്യന്‍ താരജോഡികളായ സമാന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നുവോ? ദമ്പതികള്‍ കുടുംബകോടതിയെ സമീപിച്ചതായി റിപോര്‍ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച വാര്‍ത്തകളെ കൊണ്ട് നിറഞ്ഞിരുന്നു.
ആദ്യമൊക്കെ ആരാധകര്‍ വിവാഹ മോചന വാര്‍ത്ത ഗോസിപ്പുകളാണെന്ന് പറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ അതില്‍ വാസ്തവം ഉണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദമ്പതികള്‍ കുടുംബകോടതിയെ സമീപിച്ചുവെന്നും, ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്നുമാണ് ഒരു തെലുങ്ക് മാധ്യമം റിപോര്‍ട് ചെയ്യുന്നത്.
സമാന്ത സിനിമാഭിനയം നിര്‍ത്തി നല്ലൊരു വീട്ടമ്മയാകണമെന്നാണ് നാഗ ചൈതന്യ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് തയാറാകാതെ സമാന്ത മികച്ച അവസരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നത് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നുവെന്നും, അതാണ് വേര്‍പിരിയാന്‍ കാരണമെന്നുമൊക്കെയാണ് ചില ആരാധകര്‍ പറയുന്നത്.
2017ലായിരുന്നു സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. വിവാഹശേഷം സമൂഹമാധ്യമ അകൗണ്ടുകളിലെല്ലാം നടി നാഗചൈതന്യയുടെ കുടുംബ പേര് തന്റെ പേരിനൊപ്പം ചേര്‍ത്തുവച്ചിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സമാന്ത പ്രഭു എന്ന പഴയ പേര് തന്നെ നടി ഉപയോഗിച്ചതോടെയാണ് ഗോസിപ്പുകളുടെ ആക്കം കൂട്ടിയത്. എന്നാല്‍ അക്കിനേനി കുടുംബം ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

Keywords: Samantha Akkineni And Naga Chaitanya Meet The Marriage Counselor, Chennai, News, Cinema, Entertainment, Gossip, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.