'നടി സാമന്ത അകിനേനി ആശുപത്രിയില്‍'; ആരോഗ്യകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരാധകരോട് മാനജര്‍

 


ഹൈദരാബാദ്: (www.kvartha.com 14.12.2021) നടി സാമന്ത അകിനേനി ആശുപത്രിയിലാണെന്നും കടുത്ത വൈറല്‍ അണുബാധയുണ്ടെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെ വിശദീകരണവുമായി മാനജര്‍. തിങ്കളാഴ്ച രാവിലെ നടി ഒരു സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ഇതാണ് താരത്തിന് എന്തോ ആരോഗ്യ പ്രശ്‌നങ്ങളാണെന്നുള്ളരീതിയില്‍ ഗോസിപുണ്ടാകാന്‍ കാരണമായത്.

'നടി സാമന്ത അകിനേനി ആശുപത്രിയില്‍'; ആരോഗ്യകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരാധകരോട് മാനജര്‍

വാര്‍ത്ത പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ഊഹാപോഹങ്ങള്‍ സൃഷ്ടിക്കുകയും താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകര്‍ ആശങ്കാകുലരാവുകയും ചെയ്തു. ഇതോടെയാണ് താരത്തിന്റെ ആരോഗ്യം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയിറക്കാന്‍ മാനജര്‍ നിര്‍ബന്ധിതനായത്.

നടിക്ക് ഗുരുതരമായ അസുഖങ്ങളൊന്നും തന്നെ ഇല്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ചെറിയ ചുമ ഉണ്ടായിരുന്നു, അതിനായി അവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, കോവിഡ് പരിശോധനയ്ക്കും വിധേയയായി. ഏതെങ്കിലും തരത്തിലെ അണുബാധ ഒഴിവാക്കാന്‍ മാത്രമാണ് പരിശോധന നടത്തിയത്.

നടി പൂര്‍ണ ആരോഗ്യവതിയാണ്. നേരിയ ചുമയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചെന്ന് പരിശോധന നടത്തിയ ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ്. കിംവദന്തികളോ സോഷ്യല്‍ മീഡിയ ഗോസിപുകളോ വിശ്വസിക്കരുത്, എന്നും പ്രസ്താവനയില്‍ മാനജര്‍ വ്യക്തമാക്കുന്നു.

ഈ വിശദീകരണം സാമന്ത എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്ന ആരാധകര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

Keywords:  Samantha Akkineni's Hospital Visit Worries Fans, Actress' Team Shares Health Update, Hyderabad, News, Hospital, Treatment, Actress, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia