'സാമന്തയുടെ ശരീരത്തില്‍ എഴുപതുകാരി പ്രവേശിച്ചു'; 2 തലമുറകളിലെ നായികമാരുടെ കൂടിച്ചേരല്‍

 



ചെന്നൈ: (www.kvartha.com 24.05.2019) സാമന്തയുടെ ശരീരത്തില്‍ എഴുപതുകാരിയുടെ പ്രവേശനം. രണ്ട് തലമുറകളിലെ നായികമാരുടെ കൂടിച്ചേരലാണ് 'ഓ ബേബി' എന്ന തെലുങ്ക് ചിത്രത്തിലൂടെ. പ്രമുഖ തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനിയും സീനിയര്‍ നായിക ലക്ഷ്മിയും ഒന്നിക്കുകയാണ് ബിവി നന്ദിനി റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍.

ഇരുപതുകാരിയുടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഒരു എഴുപതുകാരിയുടെ കഥയാണ് 'ഓ ബേബി' എന്ന ചിത്രത്തില്‍ പറയുന്നത്. ഗ്രാനി എന്ന ദക്ഷിണ കൊറിയന്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്നതാണ് ഈ ചിത്രം. നാഗശൗര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

'സാമന്തയുടെ ശരീരത്തില്‍ എഴുപതുകാരി പ്രവേശിച്ചു'; 2 തലമുറകളിലെ നായികമാരുടെ കൂടിച്ചേരല്‍

ദേശീയ പുരസ്‌കാരം നേടിയ ചന്ദ്രമം കാതലു എന്ന ആന്തോളജി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നായകനാണ് നാഗശൗര്യ. സുരേഷ് പ്രൊഡക്ഷന്‍സും ഗുരു ഫിലിംസും പീപ്പിള്‍സ് മീഡിയ ഫാക്ടറിയും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ഈ ചിത്രം. സാമന്ത അക്കിനേനി കഴിഞ്ഞ ദിവസം തന്റെ ഫേസ് ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Samantha Akkineni’s 'Oh Baby', chennai, News, National, Cinema, Entertainment, Actress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia