Samantha | 'കണ്ണുകളില്‍ സൂചി കുത്തുന്ന വേദന, കടുത്ത മൈഗ്രേന്, കഴിഞ്ഞ 8 മാസത്തോളമായി താന്‍ ഈ ദുരിതങ്ങളിലൂടെ കടന്നുപോകുകയാണ്'; രോഗത്തിന്റെ ഭീകരാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് നടി സാമന്ത
Mar 31, 2023, 21:24 IST
ചെന്നൈ: (www.kvartha.com) ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തെന്നിന്‍ഡ്യന്‍ താരം സാമന്ത തനിക്ക് മയോസൈറ്റിസ്(Myositis) എന്ന രോഗം ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്. സമൂഹ മാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പിന്നാലെ നിരവധി പേരാണ് തങ്ങളുടെ പ്രിയ താരം എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാന്‍ ആശംസകളും പ്രാര്‍ഥനകളുമായി രംഗത്തെത്തിയത്. ഇപ്പോള്‍ അസുഖത്തിന് പിന്നാലെ താന്‍ നേരിട്ടു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം.
മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടത്തിലൂടെ ആണ് താന്‍ കടന്നു പോകുന്നതെന്നും ഒത്തിരി യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു എന്നും താരം പറയുന്നു. ഓരോ സമയവും മികച്ചതായി ഇരിക്കാനായിരുന്നു ശ്രമങ്ങള്‍. എന്നാല്‍ ഒടുവില്‍ എന്റെ നിയന്ത്രണങ്ങള്‍ക്കും അപ്പുറമായി കാര്യങ്ങളെന്നും സാമന്ത പറഞ്ഞു.
'മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടിവന്നു. കണ്ണുകളാണ് വികാരം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാധ്യമം. എന്നാല്‍ ഭൂരിഭാഗം ദിവസങ്ങളിലും രാവിലെ എഴുന്നേല്ക്കുമ്പോള് കണ്ണുകളില്‍ സൂചികുത്തുന്നത് പോലെയാണ് വേദന. നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഞാന്‍ കണ്ണട ഉപയോഗിക്കുന്നത്. അത് സ്റ്റൈലിന് വേണ്ടിയൊന്നും അല്ല. ലൈറ്റുള്ള പ്രതലത്തിലേക്ക് നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. ഒപ്പം കടുത്ത മൈഗ്രേനും. കഴിഞ്ഞ എട്ടുമാസത്തോളമായി ഈ ദുരിതങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്', എന്നും സാമന്ത പറഞ്ഞു.
ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഓടോ ഇമ്യൂണ്‍ രോഗമാണ് സമാന്തയ്ക്ക് ബാധിച്ചത്. മയോസിറ്റിസ് രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് കാലക്രമേണ വഷളാകുകയും നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടുകയോ ചെയ്യും.
'ശാകുന്തളം'ആണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള സിനിമയില്‍ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ് നായകന്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യും.
Keywords: Samantha Ruth Prabhu describes her struggle with Myositis: I wake up with pins and needles, my eyes swell from pain, Chennai, News, Actress, Social Media, Cinema, National.
മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടത്തിലൂടെ ആണ് താന്‍ കടന്നു പോകുന്നതെന്നും ഒത്തിരി യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു എന്നും താരം പറയുന്നു. ഓരോ സമയവും മികച്ചതായി ഇരിക്കാനായിരുന്നു ശ്രമങ്ങള്‍. എന്നാല്‍ ഒടുവില്‍ എന്റെ നിയന്ത്രണങ്ങള്‍ക്കും അപ്പുറമായി കാര്യങ്ങളെന്നും സാമന്ത പറഞ്ഞു.
'മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടിവന്നു. കണ്ണുകളാണ് വികാരം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാധ്യമം. എന്നാല്‍ ഭൂരിഭാഗം ദിവസങ്ങളിലും രാവിലെ എഴുന്നേല്ക്കുമ്പോള് കണ്ണുകളില്‍ സൂചികുത്തുന്നത് പോലെയാണ് വേദന. നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഞാന്‍ കണ്ണട ഉപയോഗിക്കുന്നത്. അത് സ്റ്റൈലിന് വേണ്ടിയൊന്നും അല്ല. ലൈറ്റുള്ള പ്രതലത്തിലേക്ക് നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. ഒപ്പം കടുത്ത മൈഗ്രേനും. കഴിഞ്ഞ എട്ടുമാസത്തോളമായി ഈ ദുരിതങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്', എന്നും സാമന്ത പറഞ്ഞു.
'ശാകുന്തളം'ആണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള സിനിമയില്‍ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ് നായകന്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യും.
Keywords: Samantha Ruth Prabhu describes her struggle with Myositis: I wake up with pins and needles, my eyes swell from pain, Chennai, News, Actress, Social Media, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.