യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറും സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാറും ഒന്നിക്കുന്നു! അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷമഭിനയിക്കാന്‍ സന്തോഷ് പണ്ഡിറ്റും

 


കൊച്ചി: (www.kvartha.com 17.04.2017) മെഗാ താരം മമ്മൂട്ടിയുടെ കൂടെ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നു. അജയ് വാസുദേവ് 'രാജാധി രാജ' യ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്.

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കുമാറാണ് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിംങ് കൊല്ലം ഫാത്വിമ മാതാ കോളജില്‍ ഉടന്‍ ആരംഭിക്കും. ഉണ്ണി മുകുന്ദന്‍, മുകേഷ്, മക്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, ക്യാപ്റ്റന്‍ രാജു, വരലക്ഷ്മി, പൂനം ബജ്‌വ എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംങ്ങിന് വേണ്ടി രണ്ട് മാസത്തെ തന്റെ സംവിധാന സംരംഭം നിര്‍ത്തി വെച്ചതായി സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതിനോടൊപ്പം അഭിനയിക്കുകയും ചെയ്ത സന്തോഷ് ആദ്യമായാണ് ഒരു സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കാനെത്തുന്നത്.


യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറും സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാറും ഒന്നിക്കുന്നു! അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷമഭിനയിക്കാന്‍ സന്തോഷ് പണ്ഡിറ്റും


Summary: Santhosh PAndit will join with mega star Mammootty for the first time. The news has been declared by Santhosh Pandit in his facebook post. For that he stopped his own directing film two month.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia