കൊച്ചി: മിസ്റ്റര്‍ മരുമകന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച സനുഷ പുതിയ സിനിമയില്‍ തെരുവ് പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെടുന്നു.
ബാലനടിയായി സീരിയലിലൂടെയും സിനിമയിലൂടെയും ഒത്തിരി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ സനുഷ തമിഴ് സിനിമകളിലൂടെയാണ് നായികയായെത്തിയത്. എന്നാല്‍ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം ഒറ്റയടിക്ക് ഏറ്റെടുക്കാതെ സെലക്ട് ചെയ്ത് അഭിനയിക്കാനാണ് സനുഷയുടെ തീരുമാനം.
മിസ്റ്റര്‍ മരുമകനുശേഷം സക്കറിയയുടെ ഗര്‍ഭിണികളില്‍ പിതാവില്‍ നിന്നും ഗര്‍ഭം ധരിക്കുന്ന കൗമാരക്കാരിയായാണ് സനുഷ എത്തിയത്. തുടര്‍ന്ന് നീണ്ട ഇടവേളയ്ക്കുശേഷമാണ് സനുഷ വിനയന്റെ തെരുവ് പെണ്‍കുട്ടിയായി എത്തുന്നത്.
ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രത്തെയാണ് സനുഷ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെരുവില്‍ നിരന്തരം പീഡനത്തിന് വിധേയയാകുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ സനുഷയ്ക്ക്. ഡ്രാക്കുളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന വിനയന് തന്റെ പുതിയ ചിത്രത്തില്‍ നായകനാക്കിയിരിക്കുന്നത് തമിഴ് നടന് ശരവണനെയാണ്.
തെരുവ് ബാലികമാര്‍ പീഡനത്തിന് വിധേയമാകുന്ന ചിത്രത്തില്‍ നിരന്തരം പീഡനമനുഭവിച്ചുവരുന്ന പെണ്‍കുട്ടി ശക്തമായി തിരിച്ചടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തെരുവില്‍ താമസിക്കുന്ന രാമു എന്ന അനാഥ യുവാവിന്റെ വേഷത്തിലാണ് ശരവണന് എത്തുന്നത്.
അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ക്കായി കാത്തിരിക്കുന്ന സനുഷയ്ക്ക് തെരുവു പെണ്‍കുട്ടി നല്ല ഇമേജ് നേടിക്കൊടുക്കുമെന്നാണ് കരുതുന്നത്. നിരാലംബരായ ഒരു തമ്പുരാട്ടിയുടെയും മന്ദബുദ്ധിയായ യുവാവിന്റെയും കഥ പറഞ്ഞ വിനയന്റെ കരുമാടിക്കുട്ടന് വലിയ ഹിറ്റായിരുന്നു.

Also Read:
ഇന്നോവയില്‍ കടത്തിയ 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി ;2പേര് പിടിയില്‍
Keywords: Sanusha, Vinayan, Saravanan, Street Girl, Kochi, Director, Pregnant Woman, Father, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.