മുംബൈ: (www.kvartha.com 14.07.2020) ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി സാറ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനടക്കമുള്ള കുടുംബാംഗങ്ങള്‍ പരിശോധനയ്ക്ക് വിധേയരായെന്നും എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും സാറ പറയുന്നു.
അമ്മ അമൃത സിംഗ്, സഹോദരന് ഇബ്രാഹിം അലി ഖാന് എന്നിവര്‍ക്കൊപ്പമാണ് 24 കാരിയായ നടി താമസിക്കുന്നത്. താനും കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതായും നടി കുറിച്ചു. ഡ്രൈവറെ ബിഎംസി ഒരു ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റിയതായി അവരുടെ പോസ്റ്റില്‍ പറഞ്ഞു.
പരിശോധനയ്ക്കും മറ്റും വേണ്ട സഹായവും നിര്‍ദ്ദേശങ്ങളും നല്കിയ ബിഎംസിയ്ക്ക് നന്ദി പറയുന്നതായും സാറ കുറിച്ചു.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, ഐശ്വര്യ റായ്, മകള്‍, ആരാധ്യ ബച്ചന് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചന് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിസ്തയിലാണ്. മറ്റുള്ളവര്‍ വീട്ടില്‍ ക്വാറന്റെനില്‍ കഴിയുകയാണ്. അനുപം ഖേറിന്റെ മാതാവടക്കമുള്ള കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നടന്റെ പരിശോധനാഫലം നെഗറ്റീവാണ്.

Keywords: News, National, India, Mumbai, Bollywood, COVID-19, Entertainment, Cinema, Actress, Sara Ali Khan's Driver Tests COVID-19 Positive, Actress And Her Family Found Negative
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.