'എന്നും വേദനയോടെ ഓര്‍ക്കുന്ന മധുവിന്റെ ജീവിതം അവതരിപ്പിക്കാന്‍ എന്നെ തിരഞ്ഞെടുത്തത് ദൈവനിശ്ചയമായിരിക്കാം'; 'ആദിവാസി' ഫസ്റ്റ് ലുകുമായി ശരത്ത് അപ്പാനി
Feb 14, 2022, 12:03 IST
കൊച്ചി: (www.kvartha.com 14.02.2022) ആള്‍കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവായി ശരത്ത് അപ്പാനി എത്തുന്നു. 'ആദിവാസി' ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കവിയും സംവിധായകനുമായ സോഹന്‍ റോയ് നിര്‍മിക്കുന്ന ചിത്രം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്നു. മധുവിന്റെ ഭാഷയില്‍ (മുടുക ഗോത്ര ഭാഷ) വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്.
തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രമാണ് 'ആദിവാസി'യിലേതെന്ന് ശരത് പറയുന്നു. എന്നും വേദനയോടെയാണ് മധുവിന്റെ ജീവിതം ഓര്‍ക്കുന്നതെന്നും ആദിവാസിയുടെ പോസ്റ്റര്‍ പങ്കുവച്ച് ശരത്ത് കുറിച്ചു.
'ആദിവാസി. എന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം. എന്നും വേദനയോടെ ഓര്‍ക്കുന്ന മധുവിന്റെ ജീവിതം അവതരിപ്പിക്കാന്‍ എന്നെ തിരഞ്ഞെടുത്തത് ദൈവനിശ്ചയമായിരിക്കാം. ഇത്രയും കരുത്തുറ്റ കഥാപാത്രം ചെയ്യാന്‍ എന്നെ വിശ്വസിച്ച ഡയറക്ടര്‍ വിജീഷ് മണിസാര്‍നും പ്രൊഡ്യൂസര്‍ സോഹന്‍ റോയ് സാറിനും ഒരായിരം നന്ദി.. ആദിവാസിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍',- ശരത്ത് അപ്പാനി കുറിച്ചു.
ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിശപ്പും വര്‍ണ വിവേചനവും പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ പ്രതിപാദ്യ വിഷയങ്ങളാവുന്നുണ്ട് ചിത്രത്തില്‍.
കഴിഞ്ഞ മാസം ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വിജീഷ് മണിയാണ് സംവിധായകന്‍. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'മ് മ് മ് (സൗന്‍ഡ് ഓഫ് പെയിന്‍)' എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രമാണിത്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Business, Finance, Facebook Post, Facebook, Social Media, Sarath Appani share first look poster of 'Adivasi' movie
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.