'സ്‌കൂള്‍ ബസ് ' വെള്ളിയാഴ്ചയെത്തും

 


ചെന്നൈ: (www.kvartha.com 26.05.2016) റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം സ്‌കൂള്‍ ബസ് വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, അപര്‍ണ്ണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. റോഷന്‍ ആന്‍ഡ്രൂസ് ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ തുടര്‍ച്ചയായി ഒരുക്കുന്ന അഞ്ചാമത്തെ ചിത്രവുമാണ് സ്‌കൂള്‍ ബസ്.

ചിത്രത്തിന് മറ്റൊരു സവിശേഷതകൂടി ഉണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് സംവിധായകന്റെ മകളും ഛായാഗ്രാഹകന്റെ മകനുമാണ്. ഛായാഗ്രാഹകന്‍ സി കെ മുരളീധരന്റെ മകന്‍ ആകാശും റോഷന്റെ മകള്‍ ആഞ്ജലീനയുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഈ കുട്ടികളെ കേന്ദ്രീകരിച്ചാണ് സിനിമ. ത്രീ ഇഡിയറ്റ്‌സ്,പികെ ഉള്‍പ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ക്യാമറാമാനാണ് സി കെ മുരളീധരന്‍.

എ വി അനൂപ് നിര്‍മിക്കുന്ന ചിത്രത്തിന് ഈ വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ഗോപിസുന്ദര്‍ ഗാനങ്ങള്‍ക്ക് ഈണമൊരുക്കും. സ്‌കൂളില്‍ പഠിക്കുന്ന എല്ലാ മാതാപിതാക്കള്‍ക്കും സ്‌കൂള്‍ ബസ് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ചിത്രത്തിന് പേരിട്ടതെന്ന് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

'സ്‌കൂള്‍ ബസ് ' വെള്ളിയാഴ്ചയെത്തും

Keywords: Mollywood, School Bus, Roshan Andews, Theaters, Friday, Jayasurya, Kunjacho Boban, Actor, Police, Kochi, Director, Actress, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia