സീരിയല്‍ താരം അര്‍ചന സുശീലന്‍ വിവാഹിതയായി; വരന്‍ പ്രവീണ്‍ നായര്‍
Dec 7, 2021, 18:51 IST
തിരുവനന്തപുരം: (www.kvartha.com 07.12.2021) സീരിയല്‍ താരം അര്‍ചന സുശീലന്‍ വിവാഹിതയായി. പ്രവീണ്‍ നായരാണ് വരന്‍. അമേരികയില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. അര്‍ചനയുടെ രണ്ടാം വിവാഹമാണിത്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസന്‍ വണ്‍ മത്സരാര്‍ഥിയായിരുന്ന അര്‍ചന ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് വിവാഹവാര്‍ത്തയും ചിത്രവും പങ്കുവച്ചത്.
സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അര്‍ചന കുടുംബപ്രേക്ഷകരിലേക്കെത്തുന്നത്. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലത്തിയാണ് അര്‍ചനയുടെ കഥാപാത്രങ്ങളിലെ എടുത്തുപറയാവുന്ന കഥാപാത്രം.
അഭിനയമൊക്കെ വിട്ട് അര്‍ചന ഇപ്പോള്‍ യുഎസില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. കാമുകന്‍ പ്രവീണിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ അര്‍ചന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പ്രവീണ്‍ നായരുമായി താന്‍ പ്രണയത്തിലാണെന്ന് അര്‍ചന മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
നിറയെ പൂക്കളുള്ള ലെഹംഗ അണിഞ്ഞുള്ള വിവാഹ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വധൂവരന്‍മാര്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.
Keywords: Serial Actress Archana Sushilan gets married; Groom Praveen Nair, Thiruvananthapuram, News, Actress, Marriage, Video, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.