സംവിധായകന് ശ്രീജിത്ത് വിജയനും സീരിയല്‍ താരം റെബേക സന്തോഷും വിവാഹിതരായി
Nov 1, 2021, 18:14 IST
കൊച്ചി: (www.kvartha.com 01.11.2021) സംവിധായകന് ശ്രീജിത്ത് വിജയനും സീരിയല്‍ താരം റെബേക സന്തോഷും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ സീരിയല്‍ രംഗത്തെ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
നീല ബോര്‍ഡറുള്ള പട്ടുസാരിയും എംബ്രോയ്ഡറി വര്കുകള് നിറഞ്ഞ ജാക്കറ്റുമായിരുന്നു റെബേകയുടെ വിവാഹ വേഷം. മുണ്ടും ഷര്‍ടും ധരിച്ച് സിംപിള്‍ ലുകിലായിരുന്നു വരന് ശ്രീജിത്ത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേകയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു. അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.
കുഞ്ചാക്കോ ബോബന് നായകനനായെത്തിയ കുട്ടനാടന്‍ മാര്പാപയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിന്‍ ജോര്‍ജിനെ നായകനാക്കി മാര്‍ഗംകളി എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശിനിയായ റെബേക മിനിസ്ക്രീന്‍ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Actress, Marriage, Instagram, Photo, Social Media, Serial actress Rebecca Santhosh and director Sreejith Vijayan got married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.