നടന്‍ ജയന്‍ തന്റെ വല്യച്ഛനാണെന്ന് പ്രമുഖ ചാനലില്‍ സിനിമാ നടിയുടെ വെളിപ്പെടുത്തല്‍: നിഷേധിച്ച് ജയന്റെ ബന്ധുക്കള്‍; സിനിമാ രംഗത്ത് പുതിയ വിവാദം

 


തിരുവനന്തപുരം: (www.kvartha.com 11.12.2017) അന്തരിച്ച നടന്‍ ജയന്‍ തന്റെ വല്യച്ഛനാണെന്ന അവകാശവാദവുമായി സിനിമ- സീരിയല്‍ നടി ഉമാ നായര്‍ രംഗത്തുവന്നത് സിനിമാ രംഗത്ത് പുതിയ വിവാദങ്ങള്‍ക്ക് കാരണമായി. മലയാളത്തിലെ പ്രമുഖ ചാനലില്‍ ഗായിക റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയില്‍ അതിഥിയായി എത്തിയ നടിയാണ് താന്‍ മരിച്ചു പോയ ജയന്റെ അനുജന്റെ മകളാണെന്നും ആ നിലയ്ക്ക് ജയന്‍ തന്റെ വല്യച്ഛനാണെന്നും അവകാശപ്പെട്ടത്.

എന്നാല്‍ യുവതി പറഞ്ഞതു തെറ്റാണെന്നും, ജയന്റെ കുടുംബവുമായി ബന്ധപ്പെട്ട് ആര്‍ക്കും ഇവരെ അറിയില്ലെന്നും ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകള്‍ പറയുന്നു. അവര്‍ അനുജത്തി ജേഷ്ടത്തി മക്കളാണ്. എന്റെ അച്ഛന്റെ അമ്മയും വല്ല്യച്ഛന്റെ അമ്മയും അനുജത്തിയും ചേച്ചിയുമാണ് എന്നും നടി പരിപാടിക്കിടയില്‍ പറയുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ എല്ലാം ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ തള്ളുകയായിരുന്നു.

  നടന്‍ ജയന്‍ തന്റെ വല്യച്ഛനാണെന്ന് പ്രമുഖ ചാനലില്‍ സിനിമാ നടിയുടെ വെളിപ്പെടുത്തല്‍: നിഷേധിച്ച് ജയന്റെ ബന്ധുക്കള്‍; സിനിമാ രംഗത്ത് പുതിയ വിവാദം

പരിപാടിയുടെ അവതാരക റിമി ടോമിയെ പോലും അതിശയിപ്പിച്ചു കൊണ്ടാണു പരിപാടിക്കിടയില്‍ നടി ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ജയഭരതി കസിനാണെന്നും ജയനെ വല്യച്ഛന്‍ എന്നാണ് വിളിക്കുന്നതെന്നും നടി പറയുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടു ജയന്റെ സഹോദരപുത്രി ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍, പരിപാടി സംപ്രേക്ഷണം ചെയ്തതോടെ ഈ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി രംഗത്ത് വന്നു. നടന്‍ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താന്‍ ഉള്‍പ്പടെ മൂന്ന് മക്കളാണെന്നും അതില്‍ ഒരാള്‍  സീരിയലിലും മറ്റും സജീവമായി പ്രവര്‍ത്തിക്കുന്ന നടന്‍ ആദിത്യനാണെന്നും ലക്ഷ്മി പറഞ്ഞു.

ഇതു വരെ ഉമ എന്നൊരു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നും ലക്ഷ്മി ചോദിച്ചു. പരിപാടിയില്‍ ഉമ പറഞ്ഞിരുന്നത് ജയന്‍ മരിച്ചത് 1981 ലാണെന്നാണ്. എന്നാല്‍ ജയന്‍ മരിച്ചത് 1980 നവംബർ 16 നാണെന്നും അത് പോലും അറിയാതെയാണ് ബന്ധുത്വം പറയുന്നതെന്ന് ലക്ഷ്മി ആരോപിക്കുന്നു.

ഇതോടെ ലക്ഷ്മിയുടെ ഈ ആരോപണങ്ങൾ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് ഫെയ്‌സ്ബുക് ലൈവിലൂടെ സീരിയല്‍ താരം ഉമ നായര്‍ രംഗത്ത് വന്നു. തന്നെയും ആ ചാനലിനെയും അവതാരകയെയും അപമാനിക്കുന്ന വിഷയമായതിനാലാണ് താനൊരു മറുപടിയുമായി രംഗത്ത് വന്നതെന്ന് ഉമ പറഞ്ഞു.

ലക്ഷ്മി എന്ന് പറയുന്ന പെണ്‍കുട്ടി കുടുംബത്തിന്റെ  വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വര്‍ഷമായി താന്‍ സീരിയല്‍ രംഗത്ത് വന്നിട്ട് ഇതുവരെ ജയന്‍ എന്ന നടന്റെ  ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു.

 ജയന് ഒരു സഹോദരന്‍ മാത്രമേ ഉള്ളു അദ്ദേഹത്തിന് ഒരേ ഒരു മകളും  അത് ലക്ഷ്മിയാണ്. ഒരുപക്ഷെ ആ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്.  എന്നാല്‍ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താൻ മാനഷ്ടക്കേസിന് പോയാൽ കോടതിയിൽ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ പറഞ്ഞു.

മുമ്പ് ജയന്‍ തന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് ഇലക്ട്രീഷ്യനായ യുവാവ് രംഗത്തുവന്നത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. തന്റെ മാതാവുമായി ജയന് ബന്ധമുണ്ടായിരുന്നുവെന്നും അതിലുണ്ടായ മകനാണ് താനെന്നും എന്നാല്‍ ഇക്കാര്യം മാതാവ് ജയന്റെ ഭാവി ഓര്‍ത്ത് മറച്ചുവെക്കുകയായിരുന്നുവെന്നുമാണ് ഈ യുവാവ് വ്യക്തമാക്കിയിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Serial Actress Uma Nair Controversy Actor Jayan, Thiruvananthapuram, News, Cinema, Entertainment, Kerala, Controversy.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia