ഒടിടി പ്ലാറ്റ് ഫോമില്‍ ബോളിവുഡ് സൂപെര്‍ താരം ശാരൂഖ് ഖാന്‍ അരങ്ങേറ്റം കുറിച്ചേക്കും
Sep 13, 2021, 09:58 IST
മുംബൈ: (www.kvartha.com 13.09.2021) ഒ ടി ടി പ്ലാറ്റ് ഫോമില്‍ ബോളിവുഡ് സൂപെര്‍ താരം ശാരൂഖ് ഖാന്‍ അരങ്ങേറ്റം കുറിക്കുമെന്ന് സൂചന. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിന്റെ ഒരു പ്രോമോഷണല്‍ വിഡിയോ താരം പങ്കുവച്ചതിനെ തുടര്‍ന്നാണ് പുതിയ റിപോര്‍ടുകള്‍.
ഹോട് സ്റ്റാറിന്റെ പ്രമോഷന്‍ വിഡിയോയില്‍ തന്റെ മാനേജര്‍ക്കൊപ്പം ബാല്‍കണിയില്‍ നിന്ന് ആരാധകരെ നോക്കുന്ന ശാരുഖ് ഖാന്‍ ചോദിക്കുന്നത് മറ്റേതെങ്കിലും താരങ്ങളുടെ വീടിന് മുന്നില്‍ ഇത്തരത്തില്‍ ആരാധകരുടെ കൂട്ടം ഉണ്ടോയെന്നാണ്. അതിന് മാനേജര്‍ നല്‍കുന്ന മറുപടി ഇതുവരെ കണ്ടിട്ടില്ലെന്നും ഭാവിയില്‍ എങ്ങനെയാകുമെന്ന് പറയാന്‍ കഴിയില്ല എന്നുമാണ്. എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നത് മറ്റ് താരങ്ങള്‍ അവരുടെ സിനിമകള്‍ ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യുന്നുണ്ട് എന്നാണ്. ഖാന്‍ ഇതുവരെ ഒ ടി ടി റിലീസ് നടത്തിയിട്ടില്ലെന്നും മാനേജര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
ഹോട് സ്റ്റാര്‍ പ്രമോഷന്‍ വിഡിയോ കരണ്‍ ജോഹറടക്കം നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. 'ബോളിവുഡിലെ രാജാവിന് പോലും ഫോമോ തോന്നുന്ന ദിവസം വരുമെന്ന് കരുതിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാം കണ്ടു'- എന്നാണ് വിഡിയോ പങ്കുവച്ച് കരണ്‍ ജോഹര്‍ പറഞ്ഞത്.
തിയറ്ററുകള്‍ അടഞ്ഞുകിടന്ന കോവിഡ് ദുരിതകാലത്ത് ഒട്ടേറെ ചിത്രങ്ങളാണ് ഡയറക്റ്റ് ഒ ടി ടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. അക്ഷയ് കുമാര്‍, സൈഫ് അലിഖാന്‍, സൂര്യ, വെങ്കിടേഷ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ സിനിമകള്‍ ഒ ടി ടി റിലീസ് ചെയ്തപ്പോഴും ശാരുഖ് ഖാന്‍ ചിത്രങ്ങള്‍ ഒ ടി ടി റിലീസിന് എത്തിയിരുന്നില്ല.
Keywords: News, National, India, Mumbai, Entertainment, Cinema, Cine Actor, Actor, Bollywood, Sharukh Khan, Finance, Business, Technology, Shah Rukh Khan planning to make OTT debut, report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.