ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'റഈസിലെ' 'ഹൽക്ക ഹൽക്ക' എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി
Feb 7, 2017, 14:19 IST
മുംബൈ: (www.kvartha.com 07.02.2017) ഷാരൂഖ് ഖാനും മാഹിറാ ഖാനും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച 'റഈസിലെ' 'ഹൽക്ക, ഹൽക്ക' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ആക്ഷൻ പശ്ചാത്തലത്തിലുള്ള ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ ധോലാക്യയാണ്.
റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റേയും എക്സൽ എന്റർടൈൻമെന്റിന്റേയും ബാനറിൽ ഗൗരി ഖാൻ, റിതേഷ് സിദ്വാനി, ഫർഹാൻ അക്തർ തുടങ്ങിയവരാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റേയും എക്സൽ എന്റർടൈൻമെന്റിന്റേയും ബാനറിൽ ഗൗരി ഖാൻ, റിതേഷ് സിദ്വാനി, ഫർഹാൻ അക്തർ തുടങ്ങിയവരാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
ജാവേദ് അക്തറിന്റെ വരികൾക്ക് രാം സമ്പത്ത് സംഗീതം ഒരുക്കിയിരിക്കുന്ന ഇതിലെ ഗാനങ്ങൾ ശ്രേയ ഘോഷാൽ, സോനു നിഗം, രാം സമ്പത്ത് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.
ഷാരൂഖ് ഖാനും മാഹിറാ ഖാനും തമ്മിലുള്ള റൊമാന്റിക് രംഗങ്ങളാണ് പാട്ടിലുൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ സിനിമക്ക് നല്ല പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം.
Summary: Shahrookh Khan's new movie Rayees halka,halka video song releases. Shahrookh Khan and Mahira Khan acted Hindi movie Rayees, new video song released. Halka, halka song was composed by Raam sampath and lyricist by Javed Akhthar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.