'മിസിസ് ഹിറ്റ്ലര്‍' എന്ന പരമ്പരയില്‍ നിന്നും പ്രേക്ഷകരുടെ ഇഷ്ടതാരം ശാനവാസ് പിന്മാറുന്നു: കൊടുത്ത വാക്കിന് വില കൊടുത്ത് നിലപാടില്‍ ഉറച്ച് നില്ക്കുമ്പോള്, പലതും നഷ്ടമായേക്കാമെന്ന് താരത്തിന്റെ ഫേസ് ബുക് പോസ്റ്റ്
Feb 11, 2022, 12:57 IST
കൊച്ചി: (www.kvartha.com 11.02.2022) മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നായക കഥാപാത്രമാണ് ശാനവാസ്. 'സീത' എന്ന പരമ്പരയിലെ 'ഇന്ദ്രന്' എന്ന കഥാപാത്രമാണ് ശാനവാസിനെ പ്രശസ്തനാക്കിയത്. 'സീത' സീരിയലിന് ശേഷം ഒരുപാട് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ് കീഴടക്കുകയും ചെയ്തു. സീ കേരളം ചാനലിലെ 'മിസിസ് ഹിറ്റ്ലര്‍' എന്ന പരമ്പരയിലൂടെ ശാനവാസിന്റെ പ്രശസ്തി പിന്നെയും ഉയര്‍ന്നു. ആരാധകരുടെ ഇഷ്ടതാരമാവുകയും ചെയ്തു.
'മിസിസ് ഹിറ്റ്ലറി'ല്‍ 'ദേവ് കൃഷ്ണ' എന്ന കഥാപാത്രത്തെ, 'ഡി കെ' എന്ന ചുരുക്കപ്പേരില്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
സീ കേരളത്തിലെ കഥാപാത്രത്തില്‍ നിന്നും പിന്മാറുന്നു, നൂറ് ശതമാനം നീതി പുലര്‍ത്തിയിരുന്നുവെന്നും, കൊടുത്ത വാക്കിന് വില കൊടുത്ത് നിലപാടില്‍ ഉറച്ച് നില്ക്കുമ്പോള്, പലതും നഷ്ടമായേക്കാമെന്നുമാണ് താരം ഫേസ്ബുകിലൂടെ അറിയിച്ചത്. അതോടൊപ്പംതന്നെ അടുത്തയാഴ്ച തുടങ്ങുന്ന പുതിയ പ്രൊജക്ടില്‍ കാണാം എന്നും ശാനവാസ് കുറിച്ചിട്ടുണ്ട്.
എന്താണ് ശരിക്കും കാരണമെന്ന് പോസ്റ്റ് വായിച്ച പലര്‍ക്കും മനസ്സിലായില്ലായിരുന്നു. എന്നാല്‍ ശാനവാസ് മുന്നേതന്നെ കരാറില്‍ ഏര്‍പെട്ടിരുന്ന 'സീത' പരമ്പരയുടെ രണ്ടാം ഭാഗം ആരംഭിക്കാനിരിക്കെയാണ് താരം പരമ്പരയില്‍ നിന്നും പിന്മാറിയത്. അതാണ് വാക്കിന് വില കല്പിക്കുന്നുവെന്നും, വരുന്ന പ്രൊജക്ടില്‍ കാണാം എന്നും ശാനവാസ് ഫേസ്ബുകില്‍ കുറിച്ചത്.
താന്‍ മുന്നേതന്നെ വാക്കുകൊടുത്ത 'സീത' പരമ്പരയുടെ രണ്ടാംഭാഗം ആരംഭിക്കുകയാണെന്നും, താന്‍ പിന്മാറിയാല് ആ പ്രൊജക്ട് തന്നെ ഇല്ലാതായേക്കാം എന്നും, അതുകൊണ്ടാണ് ജനഹൃദയങ്ങളില്‍ ഇടംപിടിച്ച ഡികെ യെ ഉപേക്ഷിക്കുന്നത് എന്നുമാണ് ശാനവാസ് പറയുന്നത്. ഇനി 'ഡി കെ' ആയല്ല 'സീത'യുടെ 'ഇന്ദ്രനാ'യാണ് ശാനവാസ് സ്ക്രീനിലെത്തുക.
താരത്തിന്റെ കുറിപ്പ് വായിക്കാം:
'ഡികെ'യുടെ കോട്ട് അഴിച്ചുവെച്ച് 'ഹിറ്റ്ലറി'ല്‍ നിന്ന് പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വിലകല്പിച്ച് നിലപാടില്‍ ഉറച്ച് നില്ക്കുമ്പോള് നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടില്‍ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയര്‍ത്തി നില്ക്കാം. എന്നില്‍ വിശ്വാസം അര്‍പിച്ച് 'ഡി കെ' എന്ന കഥാപാത്രത്തെ എന്റെ കയ്യില്‍ ഏല്പിച്ച സീ കേരളം ചാനലിന് 100ല്‍ 101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാന്‍ പറ്റി എന്ന അഭിമാനത്തോടും ചരിതാര്ഥ്യത്തോടും കൂടി ഞാന്‍ 'ഹിറ്റ്ലറി'നോട് സലാം പറയുന്നു.
ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവര്‍ത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു. 'ഹിറ്റ്ലറി'ന്റെ പ്രേക്ഷകര്‍ ഇതുവരെ എനിക്ക് ('ഡി കെ') തന്ന സ്നേഹവും സപ്പോര്‍ട്ടും പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്ലറി'നും കൊടുക്കണം.
പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്ലറി'നും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിരന്തരം ആവശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റുമായി ഞങ്ങള്‍ ഉടന്‍ നിങ്ങളുടെ മുന്നില്‍ വരും. അടുത്ത ആഴ്ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങള്‍ വരും.
Keywords: Shanavas Shanu quits 'Mrs. Hitler' for the much-awaited sequel of 'Seetha'; says 'I will miss playing DK a lot but have to make this choice', Kochi, News, Cine Actor, Cinema, Television, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.