നിര്‍മാതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി വീണ്ടും ഷെയ് ന്‍ നിഗം; കൂടുതല്‍ പ്രതിഫലം തരാതെ ഡബ്ബ് ചെയ്യില്ലെന്ന നിലപാടിലുറച്ച് താരം

 


കൊച്ചി: (www.kvartha.com 04.01.2020) നിര്‍മാതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി വീണ്ടും ഷെയ് ന്‍ നിഗം. ഉല്ലാസം സിനിമയുടെ ഡബ്ബ് ചെയ്യണമെങ്കില്‍ കൂടുതല്‍ പ്രതിഫലം വേണമെന്നാണ് താരത്തിന്റെ ആവശ്യം. നേരത്ത ജനുവരി അഞ്ചിനുള്ളില്‍ ,സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഷെയ്‌ന് നിര്‍മാതാക്കള്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെയാണ് കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന നിലപാടില്‍ ഷെയ് ന്‍ ഉറച്ചുനില്‍ക്കുന്നത്.

2017 ലാണ് ഉല്ലാസം സിനിമയുടെ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 27 ലക്ഷം രൂപ ഷെയ്‌ന് കൈമാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് 45 ലക്ഷം രൂപ വേണം എന്നാണ് ഷെയ്‌നിന്റെ ആവശ്യം. ഒന്‍പതാം തീയതി നടക്കുന്ന അമ്മയുടെ നിര്‍വാഹക സമിതി യോഗത്തില്‍ പ്രശ്‌നം അവതരിപ്പിക്കാനാണ് ഷെയ്‌നിന്റെ തീരുമാനം.

 നിര്‍മാതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി വീണ്ടും ഷെയ് ന്‍ നിഗം; കൂടുതല്‍ പ്രതിഫലം തരാതെ ഡബ്ബ് ചെയ്യില്ലെന്ന നിലപാടിലുറച്ച് താരം

കഴിഞ്ഞ മാസം പത്തൊന്‍പതിനു ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ അറിയിച്ച് ഷെയ്ന് കത്തു നല്‍കിയത്.

ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇനി തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഷെയ്ന്‍ തയ്യാറായില്ലെങ്കില്‍ മറ്റൊരാളെവച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Shane Nigam refuses to dub for Ullasam Movie, Kochi, News, Cinema, Cine Actor, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia