മോഹന്‍ലാല്‍ ഇടപെട്ടു; പ്രശ്‌നത്തിന് പരിഹാരമാകുന്നു; ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും; ഷെയ് നിന്റെ വിലക്ക് നീക്കിയേക്കും

 


കൊച്ചി: (www.kvartha.com 10.01.2020) നടന്‍ ഷെയ്ന്‍ നിഗമിനെതിരെ ചലച്ചിത്ര നിര്‍മാതാക്കളുടെ വിലക്ക് നീങ്ങാന്‍ വഴിയൊരുങ്ങുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനും ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഷെയ്ന് നിര്‍ദേശം നല്‍കി.

കഴിഞ്ഞദിവസം ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയത്. നിര്‍ദേശം അംഗീകരിച്ച ഷെയ്ന്‍ നിഗം ഇത് സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറി. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരമാവുകയാണ്.

 മോഹന്‍ലാല്‍ ഇടപെട്ടു; പ്രശ്‌നത്തിന് പരിഹാരമാകുന്നു; ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും; ഷെയ് നിന്റെ വിലക്ക് നീക്കിയേക്കും

ആദ്യം എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തതിനു ശേഷം യോഗത്തിലേക്ക് ഷെയ്നെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഷെയ്ന്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ യോഗത്തില്‍ പറഞ്ഞു.

തുടര്‍ന്നാണ് ചര്‍ച്ച ചെയ്ത് വിഷയത്തില്‍ ധാരണയില്‍ എത്തിയത്. ഷെയ്ന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ധാരണയിലെത്തിയെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമ്മ സംഘടന പറയുന്ന രീതിയില്‍ എല്ലാം ചെയ്യാന്‍ തയാറാണെന്ന് ഷെയ്ന്‍ നിഗം സമ്മതിച്ചതായും മോഹന്‍ലാല്‍ പറഞ്ഞു.

വിഷയം അമ്മ സംഘടന ഏറ്റെടുത്തതായി സംഘടനാ നിര്‍വാഹക സമിതിയംഗം ബാബു രാജ് പറഞ്ഞു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും. മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗും പൂര്‍ത്തിയാക്കും. നിര്‍മാതാക്കളുമായി പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംസാരിക്കുമെന്നും ബാബുരാജ് പറഞ്ഞു.

അമ്മ സംഘടന പറയുന്ന രീതിയില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഷെയ്ന്‍ നിഗം തയ്യാറാണെന്നും ഇതിനായി അമ്മ സംഘടനയെ ഷെയ്ന്‍ നിഗം ചുമതലപ്പെടുത്തിയെന്നും അമ്മ ജോയിന്റ് സെക്രട്ടറി സിദ്ദീഖ് യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ നിര്‍മാതാക്കളുമായി സംസാരിക്കും. അതിനു ശേഷം മാത്രമെ അന്തിമമായി പ്രശ്‌നം പരിഹരിച്ചുവെന്ന് പറയാന്‍ കഴിയൂ.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നും അമ്മ സംഘടന ഷെയിന് നിര്‍ദേശം നല്‍കി. അതിന് അദ്ദേഹം തയാറാണെന്ന് അറിയിച്ചതായും സിദ്ദീഖ് വ്യക്തമാക്കി. അതേസമയം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയിന്‍ ആദ്യം പൂര്‍ത്തിയാക്കട്ടേയെന്നും അതിനു ശേഷം ബാക്കി ചര്‍ച്ച നടത്താമെന്നുമാണ് നിര്‍മാതാക്കളുടെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shane Nigam says he will obey AMMA; Ban may lift, Kochi, News, Cinema, Entertainment, Actor, Mohanlal, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia