അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് താമസ സ്ഥലത്തുനിന്നും ഇറക്കി വിട്ടു; യുവനടന്‍ ഷെയ്ന്‍ നിഗമിനെതിരെ കുര്‍ബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാരുടെ വെളിപ്പെടുത്തല്‍
Nov 30, 2019, 13:53 IST
ഇടുക്കി: (www.kvartha.com 30.11.2019) അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് താമസ സ്ഥലത്തുനിന്നും ഇറക്കി വിട്ടു, യുവനടന്‍ ഷെയ്ന്‍ നിഗമിനെതിരെ കുര്‍ബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാരുടെ വെളിപ്പെടുത്തലാണിത്.
ഷെയ്‌നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു. മാങ്കുളത്ത് കുര്‍ബാനിയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷെയ്ന്‍ നിഗമുമായി ബന്ധപ്പെട്ട വിവാദം തുടങ്ങുന്നത്.
ഒരു മാസമാണ് കുര്‍ബാനിയുടെ ചിത്രീകരണത്തിനായി ഷെയ്ന്‍ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാല്‍ താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് അന്നു തന്നെ ഷെയ്‌നെ ഇറക്കി വിടേണ്ടിവന്നു. അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമായതോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ തന്നെ നടനെ പുറത്താക്കിയത്.
ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ കണ്ടു. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ മാങ്കുളത്തിന് ഇതെല്ലാം പുതിയ കാഴ്ചകളായിരുന്നു. മാങ്കുളവും, കാട്ടാനകളുടെ വിഹാരകേന്ദ്രമായ ആനക്കുളവുമെല്ലാം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളാകുമ്പോള്‍, കാട്ടിലേയ്ക്കുള്ള കടന്നുകയറ്റവും, സിനിമയുടെ മറവില്‍ വനനശീകരണവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shane Nigam's Veyil and Qurbani abandoned by producers association, Idukki, News, Trending, Cinema, Cine Actor, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.