മകള്‍ ആരാധ്യയുടെ കൈ പിടിച്ചുകൊണ്ട് കാറിനടുത്തേക്ക് നീങ്ങുന്ന ഐശ്വര്യ; ട്രോളുകളുമായി ആരാധകര്‍

 


മുംബൈ: (www.kvartha.com 02.05.2019) മകള്‍ ആരാധ്യയ്ക്ക് ജന്മം നല്‍കിയശേഷം മുന്‍ മിസ് വേള്‍ഡും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആദ്യ കാലങ്ങളില്‍ പ്രസവശേഷം തടി കൂടിയതിനെ ചൊല്ലിയായിരുന്നു വിമര്‍ശനം.

പിന്നീട് മകള്‍ക്കൊപ്പമുള്ള യാത്രകളും ആരാധകര്‍ക്ക് ട്രോളിന് വക നല്‍കി. ബച്ചന്‍ കുടുംബത്തിലെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയുള്ളതുപോലെ തന്നെയാണ് ഗോസിപ്പുകള്‍ ഉണ്ടാക്കാനും ട്രോളാനും പാപ്പരാസികളും ഏറെ ഇഷ്ട്ടപ്പെടുന്നത്.

 മകള്‍ ആരാധ്യയുടെ കൈ പിടിച്ചുകൊണ്ട് കാറിനടുത്തേക്ക് നീങ്ങുന്ന ഐശ്വര്യ; ട്രോളുകളുമായി ആരാധകര്‍

കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ഹോട്ടലില്‍ ഐശ്വര്യയും അഭിഷേക് ബച്ചനും ജയാ ബച്ചനും സുഹൃത്തുക്കളും ഒത്തുചേര്‍ന്നിരുന്നു. ആ ചിത്രങ്ങളൊക്കെ വൈറലാകുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ട്രോളിന് കാരണമായത് ആറുവയസുകാരിയായ മകള്‍ ആരാധ്യയുടെ കൈ പിടിച്ചുകൊണ്ട് കാറിനടുത്തേക്ക് വരുന്ന ഐശ്വര്യയുടെ ചിത്രങ്ങളാണ്.

നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ പ്രത്യക്ഷ്യപ്പെടുന്നത്. ദൈവത്തെ ഓര്‍ത്ത് ആരാധ്യയുടെ കൈ വിടാമോ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ആരാധ്യക്ക് കൈ വേദന ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മറ്റൊരു കമന്റ്. ആരാധ്യക്ക് മൂന്നുവയസ് അല്ല പ്രായം, സ്വതന്ത്രയായി അവളെ നടക്കാന്‍ അനുവദിക്കൂ തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

ഇതിനു മുമ്പും മകളുടെ കൈ പിടിച്ചുകൊണ്ടുള്ള ഐശ്വര്യയുടെ ചിത്രം വൈറലായിരുന്നു. മകളോടുള്ള ഐശ്വര്യയുടെ അമിത കരുതല്‍ പലപ്പോഴും വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: She needs to cut the umbilical cord, say trollers after Aishwarya Rai Bachchan exits restaurant holding daughter Aaradhya's hand, Mumbai, News, Cinema, Actress, Entertainment, Bollywood, Criticism, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia