'നീണ്ട ഒരു വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു', അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനിടെ ഓര്‍ഡിനറി നടി ശ്രിത ശിവദാസ് പറയുന്നു
Aug 11, 2020, 14:17 IST
കൊച്ചി: (www.kvartha.com 11.08.2020) മലയാള ചിത്രമായ 'ഓര്‍ഡിനറി'യില്‍ നായികയായി എത്തിയ താരമാണ് ശ്രിത ശിവദാസ് എന്ന പാര്‍വതി. കുഞ്ചാക്കോ ബോബന്റെ നായികയായ നാട്ടിന്‍പുറത്തുകാരി കല്യാണിയെ അവതരിപ്പിച്ചാണ് ശ്രിത പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഒരിടവേളയ്ക്ക് ശേഷം മണിയറയില്‍ അശോകന്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചുവരികയാണ് താരം.
ശ്രിത ശിവദാസ് 2015ല്‍ റാസ്പുട്ടിന്‍ എന്ന സിനിമയിലാണ് അവസാനമായി മലയാളത്തില്‍ എത്തിയത്. വിവാഹശേഷമായിരുന്നു ശ്രിത ശിവദാസ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. വിവാഹത്തിന് ശേഷം സ്ത്രീകള്‍ സിനിമ വിട്ട് പോകുന്നത് കുറഞ്ഞിട്ടുണ്ട് എന്ന് തിരിച്ചുവരവില്‍ ശ്രിത ശിവദാസ് പറയുന്നു.
വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കിലും വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. 2014 ല്‍ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല എന്നും ശ്രിത ശിവദാസ് പറയുന്നു.
ഇനി താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'മണിയറയില്‍ അശോകന്‍' എന്ന സിനിമയിലൂടെ മലയാളത്തിലും മടങ്ങിവരവിനൊരുങ്ങുകയാണ് ശ്രിത. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മണിയറയിലെ അശോകന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.