'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രശ്മിക ബോളിവുഡിലേക്ക്; അരങ്ങേറ്റം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായികയായി 'മിഷന്‍ മജ്‌നു' എന്ന ചിത്രത്തിലൂടെ

 




മുംബൈ: (www.kvartha.com 24.12.2020) ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിന്‍ വിജയ് ദേവരകൊണ്ടയുടെ നായികയായെത്തി പ്രേക്ഷക മനസ് കീഴടക്കിയ നടിയാണ് രശ്മിക. ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ രശ്മിക ഇപ്പോള്‍ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രശ്മിക ബോളിവുഡിലേക്ക്; അരങ്ങേറ്റം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായികയായി 'മിഷന്‍ മജ്‌നു' എന്ന ചിത്രത്തിലൂടെ


സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന 'മിഷന്‍ മജ്‌നു' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ശാന്തനു ബാഗ്ചി ഒരുക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്ളതാണ്. പാക്കിസ്ഥാനിലെ ഒരു ഓപറേഷന്റെ കഥയാണ് ചിത്രത്തിന്റേതാണെന്നാണ് സൂചന. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നിവ രശ്മികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

കന്നട, തെലുഗു ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന രശ്മികയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്.

Keywords:  News, National, India, Cinema, Actress, Entertainment, Bollywood, Sidharth Malhotra And Rashmika Mandanna Announce New Film Mission Majnu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia