സംഗീത പരിപാടിക്കെത്തിയ സംഘാംഗങ്ങളെ ഇന്ത്യന്‍ നായ്ക്കളെന്ന് വിളിച്ച് അധിക്ഷേപിച്ചു; കുവൈത്ത് എംബസി അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗായകന്‍ അദ്‌നന്‍ സമി

 


ന്യൂഡല്‍ഹി: (www.kvartha.com 07.05.2018) സംഗീത പരിപാടിക്കെത്തിയ സംഘാംഗങ്ങളെ ഇന്ത്യന്‍ നായ്ക്കളെന്ന് വിളിച്ച് അധിക്ഷേപിച്ച കുവൈത്ത് എംബസി അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗായകന്‍ അദ്‌നന്‍ സമി രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു സമി ഇക്കാര്യം അറിയിച്ചത്.

കുവൈത്തിലെത്തിയ ഞങ്ങളെ വളരെ സ്‌നേഹത്തോടെയാണ് അവിടുത്തെ ഇന്ത്യന്‍ സഹോദരങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ ഒരു കാരണവുമില്ലാതെ കുവൈത്ത് എംബസി അധികൃതര്‍ എന്റെ ജീവനക്കാരെ അധിക്ഷേപിക്കുകയായിരുന്നു. ഇന്ത്യന്‍ നായ്ക്കള്‍ എന്ന് വിളിച്ച് എംബസിക്കാര്‍ അവരെ ആക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ഇത്ര ധാര്‍ഷ്ട്യത്തോടെ പെരുമാറാന്‍ അവര്‍ക്ക് എങ്ങനെയാണ് സാധിച്ചത് എന്ന് അദ്‌നന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും അദ്‌നന്‍ പറയുന്നു.

സംഗീത പരിപാടിക്കെത്തിയ സംഘാംഗങ്ങളെ ഇന്ത്യന്‍ നായ്ക്കളെന്ന് വിളിച്ച് അധിക്ഷേപിച്ചു; കുവൈത്ത് എംബസി അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗായകന്‍ അദ്‌നന്‍ സമി

അദ്‌നന്റെ ട്വിറ്റര്‍ ശ്രദ്ധയില്‍പെട്ടതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന് നിര്‍ദേശം നല്‍കി. കൂടാതെ അദ്‌നന്‍ സമിയുമായി സുഷമ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. സുഷമ സ്വരാജ് എന്ന വ്യക്തി ഞങ്ങളുടെ വിദേശകാര്യ മന്ത്രിയാണെന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും, ലോകത്തുള്ള എല്ലാ ഇന്ത്യക്കാരിലും അവരുടെ ശ്രദ്ധ എത്തുന്നുവെന്നും അദ്‌നന്‍ മറുപടിയായി കുറിച്ചു.
Keywords:  Singer Adnan Sami Claims His Staff Called "Indian Dogs" At Kuwait Airport, New Delhi, News, Singer, Twitter, Social Network, Probe, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia