ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; കോവിഡ് ഭീതിയ്ക്കിടയിലും അവസാനമായി ഒരു നോക്കു കാണാന്‍ റെഡ് ഹില്‍സില്‍ എത്തിയത് സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരും

 


ചെന്നൈ: (www.kvartha.com 26.09.2020) ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. പൂര്‍ണമായും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍.  

മകന്‍ എസ് ബി ചരണാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. കോവിഡ് ഭീതിയ്ക്കിടയിലും മഹാഗായകനെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാമേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരുമാണ് റെഡ് ഹില്‍സില്‍ എത്തിയത്. വെള്ളിയാഴ്ച കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; കോവിഡ് ഭീതിയ്ക്കിടയിലും അവസാനമായി ഒരു നോക്കു കാണാന്‍ റെഡ് ഹില്‍സില്‍ എത്തിയത് സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരും

എസ് പി ബിയുടെ മരണവാര്‍ത്ത ഉള്‍ക്കൊളളനാകാതെ സ്ത്രീകളടക്കമുളളവര്‍ ഫാം ഹൗസിന് പുറത്തും തടിച്ച് കൂടി. ആഗസ്ത് അഞ്ചിനാണ് കോവിഡ് ബാധച്ചതിനെ തുടര്‍ന്ന് എസ് പി ബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായ കാര്യം അദ്ദേഹം തന്നെയാണ് വിഡിയോ കോളിലൂടെ ആരാധകരെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് വേണ്ടി ആരാധകര്‍ പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും നടത്തിയിരുന്നു. എന്നാല്‍ പെട്ടെന്ന് അസുഖം കൂടി. 

തിരിച്ചുവരവിന്റെ പാതയിലാണെന്ന തരത്തിലുളള പ്രതീക്ഷകള്‍ ഉണര്‍ത്തിയ രണ്ടാഴ്ചകള്‍ക്കുശേഷമാണ് വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതല്‍ വഷളായെന്നും പരമാവധി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. സ്ഥിതി വീണ്ടും വഷളായതോടെ വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു മരണം സംഭവിക്കുന്നത്. മരണസമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. 

Keywords:  Singer SP Balasubramaniam was cremated with official honors, Singer,News,Dead,Dead Body,Chennai,Cinema,National,News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia