Video Out | ശിവകാര്‍ത്തികേയന്റെ 'മാവീരന്റെ' സെറ്റില്‍ നിന്നുള്ള വീഡിയോ പുറത്ത്
Mar 5, 2023, 17:38 IST
ചെന്നൈ: (www.kvartha.com) ശിവകാര്‍ത്തികേയനെ നായകനാക്കി മഡോണി അശ്വിന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാവീരന്'. മഡോണി അശ്വിന്‍തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഇപ്പോഴിതാം, ശിവകാര്‍ത്തികേയന്റെ 'മാവീരന്റെ' സെറ്റില്‍ നിന്നുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
നിര്‍മാതാവ് അരുണ്‍ വിശ്വയാണ് ഹ്രസ്വമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. സംവിധായകന് എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് ഭരത് ശങ്കര്‍ ആണ്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്ത്തികേയന് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ശിവകാര്ത്തികേയന് നായകനായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം അനുദീപ് കെ വി സംവിധാനം ചെയ്ത 'പ്രിന്‍സ് ആണ്'. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. ക്ലീന്‍ യു സര്‍ടിഫികറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിന്‍സ്' എത്തിയത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്ത്തികേയന് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.
'പ്രിന്‍സ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. യുക്രൈന് താരം മറിയ റ്യബോഷ്പ്കയായിരുന്നു നായിക. ശ്രീ വെങ്കടേശ്വരന് സിനിമാസ് എല്‍എല്‍പിയാണ് 'പ്രിന്‍സ്' നിര്‍മിച്ചത്.
ആര് രവികുമാര്‍ സംവിധാനം ചെയ്യുന്ന 'അയലാന്' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. സയന്‍സ് ഫിക്ഷന്‍ ചിത്രമായിട്ടാണ് 'അയലാന്' എത്തുക. എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
ശിവകാര്ത്തികേയന് നായകനാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്കുമാര് പെരിയസാമിയാണ് സംവിധാനം. ഇന്‍ഡ്യന്‍ ക്രികറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്ത്തികേയന് നായകനാകുന്നുവെന്നും അടുത്തിടെ റിപോര്‍ടുണ്ടായിരുന്നു.
Keywords:
News,National,India,chennai,Entertainment,Cinema,Actor,Social-Media,Video,Twitter,Top-Headlines,Latest-News, Sivakarthikeyan starrer film Maaveeran video out#Maaveeran #Mahaveerudu #VeerameJeyam pic.twitter.com/3P39tCYP8N
— arun Viswa (@iamarunviswa) March 4, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.