Marriage | സമൂഹമാധ്യമത്തിലെ 'വൈറല്‍ കപിള്‍സ്' ജിസ്മയും വിമലും വിവാഹിതരാവുന്നു; കാടിനെ സാക്ഷിയാക്കി പ്രൊപോസ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍
Jan 9, 2023, 17:59 IST
കൊച്ചി: (www.kvartha.com) സമൂഹമാധ്യമത്തിലെ 'വൈറല്‍ കപിള്‍സ്' ജിസ്മയും വിമലും വിവാഹിതരാവുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും വിവാഹിതരാകുന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്. കാടിനെ സാക്ഷിയാക്കി ജിസ്മയെ പ്രൊപോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഇരുവരും ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍, 'ആദ്യം ജോലി പിന്നെ കല്യാണം ' എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമാണോ ഈ പ്രപോസല്‍ ചിത്രം എന്ന സംശയത്തിലാണ് ആരാധകര്‍. അവതാരകയായി മിനിസ്‌ക്രീനിലെത്തിയ താരമാണ് ജിസ്മ. പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയയാകുകയായിരുന്നു.
പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും വെബ് സീരീസ് ആയ കരിക്കിന്റെ പുതിയ സീരീസിലും വിമല്‍ അഭിനയിച്ചിട്ടുണ്ട്. ആങ്കറിങ് ഫീല്‍ഡില്‍ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും പിന്നീട് ഒരുമിച്ചു വെബ് സീരിസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആ സൗഹൃദം വളരുകയായിരുന്നുവെന്നുമാണ് ഇരുവരും പറയുന്നത്. ഇവരുടെ യൂട്യൂബ് ചാനലായ ജിസ്മവിമല്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.