ആരാധകര്‍ക്ക് ആവേശം; സോളോയെ കുറിച്ച് ദുല്‍ഖര്‍ പറയുന്നു

 


കൊച്ചി: (www.kvartha.com 28.09.2017) ആരാധകരുടെ കാത്തിരിപ്പിന് വിരാമം. യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം സോളോ വ്യാഴാഴ്ച തിയറ്ററുകളിലെത്തും. ഒക്ടോബര്‍ 5ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് അറിയിച്ചു.അതേസമയം, ചിത്രത്തിന്റെ മലയാള പതിപ്പിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നും രണ്ട് മണിക്കൂറും 32 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും ദുല്‍ഖര്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ബിജോയ് നമ്പ്യാരണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ ആര്‍തി വെങ്കിടേഷാണ് നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആരാധകര്‍ക്ക് ആവേശം; സോളോയെ കുറിച്ച് ദുല്‍ഖര്‍ പറയുന്നു

ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ് എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

പലയിടത്തും ഫാന്‍സ് ഷോകള്‍ നടക്കുന്നുണ്ട്. ഫാന്‍സ് ഷോകള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ദുല്‍ഖര്‍ വ്യത്യസ്ത മേക്കോവറില്‍ വരുന്ന ചിത്രമായത് കൊണ്ട് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kochi, Cinema, News, Entertainment, Dulquar Salman, Solo will be released on 5th Oct 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia