നീ ഹിമമഴയായ്..; ഇയര്‍ഫോണ്‍ തിരുകിയാല്‍ പ്രേമത്തിലലിയും; തരംഗമായി ടോവിനോ ചിത്രത്തിലെ പ്രണയഗാനം

 


(www.kvartha.com 23.09.2019) ആസ്വാദകര്‍ക്ക് അവാച്യമായ ശ്രവ്യാനുഭുതി പകര്‍ന്ന് ടോവിനോ ചിത്രം 'എടക്കാട് ബറ്റാലിയന്‍ 06' ലെ ഗാനം.
നീ ഹിമ മഴയായ്.. എന്ന് തുടങ്ങുന്ന ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. സെപ്റ്റംബര്‍ 20ന് യൂട്യൂബില്‍ പുറത്ത് വിട്ട ഗാനം മൂന്ന് ദിവസംകൊണ്ട് ഒരു മില്യണിലധികം ആളുകളാണ് കണ്ടത്. ഹരിനാരായണന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് നിത്യ മാമ്മനും ഹരിശങ്കര്‍ കെ എസും ചേര്‍ന്നാണ്.

പാട്ടിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. പാട്ടിന്റെ വീഡിയോ ഗാനത്തിന് വേണ്ടി ആകാംക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്.

നീ ഹിമമഴയായ്..; ഇയര്‍ഫോണ്‍ തിരുകിയാല്‍ പ്രേമത്തിലലിയും; തരംഗമായി ടോവിനോ ചിത്രത്തിലെ പ്രണയഗാനം

ടൊവിനോ തോമസും സംയുക്ത മേനോനും പ്രധാന കഥപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയുന്നത്. പി ബാലചന്ദ്രന്റേതാണ് തിരക്കഥ. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 18ന് ചിത്രം തിയേറ്ററുകളിലെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinema, Malayalam, Entertainment, News, Song, Tovino Thomas, Song in Tovino movie goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia