മോഡലിന്റെ മരണം: നടൻ വി​ക്രമിനെതിരെ കേസെടുത്തു

 


കൊൽക്കത്ത: (www.kvartha.com 31.05.2017) മോഡലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ ബംഗാളി നടനെതിരെ കേസെടുത്തു. നടിയും ടി വി അവതാരകയും കൂടിയായ സോ​ണി​ക സിം​ഗ് ചൗ​ഹാ​ൻ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ടാണ് നടൻ വി​ക്രം ചാ​റ്റ​ര്‍​ജി​ക്കെ​തി​രേ നരഹത്യക്ക് കേസ് ചാർജ് ചെയ്തിരിക്കുന്നത്.

വി​ക്രമിനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിലാണ് സോണിക മരിച്ചത്. വി​ക്രം ഓടി​ച്ചി​രു​ന്ന കാ​ര്‍ റോഡ​രി​കി​ലെ തൂ​ണി​ല്‍ ഇ​ടി​ച്ചു മ​റി​യുകയായിരുന്നു. അപകടത്തിൽ സോ​ണി​ക ത​ല്‍​ക്ഷ​ണം മ​രി​ച്ചു. അപകടത്തിൽ വി​ക്രമിന് പരിക്കേറ്റിരുന്നു.

മോഡലിന്റെ മരണം: നടൻ വി​ക്രമിനെതിരെ കേസെടുത്തു

ഫോറൻസിക് പരിശോധനയിൽ അപകട സമയത്ത് കാർ 95-115 വേഗതയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കൂടാതെ വണ്ടിയോടിക്കുമ്പോൾ വിക്രം മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം താൻ മദ്യപിക്കാറുണ്ടെന്നും പക്ഷെ വണ്ടിയോടിച്ചപ്പോൾ മദ്യപിച്ചിരുന്നില്ലെന്നും വിക്രം പറഞ്ഞു.

നേരത്തെ സോണികയുടെ ബന്ധുക്കളും വി​ക്രമിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഏപ്രിൽ 29 ന് ഒരു പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ കൊൽക്കത്തയിൽ വെച്ചാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Actor Vikram Chatterjee, who was previously accused of rash and negligent driving, has been charged with culpable homicide not amounting to murder for the death of city model Sonika Chauhan in a car accident, police on Tuesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia