'വൈകുന്നേരത്തോടെ ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും'; പെണ്മക്കളുടെ സഹായത്തോടെ പാടം ഉഴുത കൃഷിക്കാരന് സഹായവുമായി നടന് സോനു സൂദ്
Jul 27, 2020, 10:36 IST
മുംബൈ: (www.kvartha.com 27.07.2020) പെണ്മക്കളുടെ സഹായത്തോടെ പാടം ഉഴുത കൃഷിക്കാരന് സഹായവുമായി നടന് സോനു സൂദ്. പാടം ഉഴുതുമറിക്കാന്‍ കാളകളില്ലാത്ത കര്ഷകന് ട്രാക്ടര്‍ അയച്ചു നല്‍കിയാണ് നടന് കാരുണ്യഹസ്തം നീട്ടിയത്. സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ കണ്ടാണ് സഹായവുമായി സോനു രംഗത്തെത്തിയിരിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
നേരത്തെയും താരം കോവിഡില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയിരുന്നു. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ ഭക്ഷണം നല്‍കുന്നതിനും സോനു മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പെണ്മക്കളുടെ സഹായത്തോടെ പാടം ഉഴുത കൃഷിക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോ റീട്വീറ്റ് ചെയ്താണ് സോനുവിന്റെ പ്രതികരണം. 'ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് രു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും' സോനുവിന്റെ ട്വീറ്റ് ചെയ്തു.
വി നാഗേശ്വര റാവു എന്നയാള്‍ക്കാണ് സഹായവുമായി സോനു രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ചായക്കട നടത്തുകയായിരുന്നു റാവു. ഇതില്‍ നിന്നും കിട്ടുന്ന വരുമാനത്തിലൂടെ തന്റെ കുടുംബത്തെ പോറ്റാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മാത്രമാണ് തികഞ്ഞിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതോടെ റാവുവിനും കുടുംബത്തിനും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നു. ഇതോടെ വരുമാനവും നിലച്ചു.
തുടര്‍ന്ന് നിലക്കടല കൃഷി ചെയ്യാന്‍ റാവു തീരുമാനിച്ചു. എന്നാല്‍ നിലം ഉഴാന് കാളകളെ വാങ്ങാനോ ജോലിക്കാരെ നിര്‍ത്താനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് രണ്ട് പെണ്മക്കളും ചേര്‍ന്ന് നിലം ഉഴാന് തുടങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതോടെയാണ് സോനു സഹായവുമായി മുന്നോട്ട് വന്നത്.
Keywords: News, National, India, Farmers, Actor, Cinema, Twitter, COVID-19, Entertainment, Finance, Sonu Sood sends tractor to farmer who let his two daughters plough the field

This family doesn’t deserve a pair of ox 🐂..— sonu sood (@SonuSood) July 26, 2020
They deserve a Tractor.
So sending you one.
By evening a tractor will be ploughing your fields 🙏
Stay blessed ❣️🇮🇳 @Karan_Gilhotra #sonalikatractors https://t.co/oWAbJIB1jD
Keywords: News, National, India, Farmers, Actor, Cinema, Twitter, COVID-19, Entertainment, Finance, Sonu Sood sends tractor to farmer who let his two daughters plough the field
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.